Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉടക്കൊന്നും പ്രശ്‌നമായില്ല, ഈ വര്‍ഷത്തെ ഫുട്‌ബോള്‍ താരങ്ങളില്‍ കൂടുതല്‍ വരുമാനം മെസ്സിക്ക്

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ ഫുട്‌ബോള്‍ താരങ്ങളില്‍ ഏറ്റവും വരുമാനം ഉണ്ടാക്കിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സ്. ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയാണ് പട്ടികയിലെ ഒന്നാമന്‍. യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മറികടന്നാണ് മെസ്സിയുടെ നേട്ടം. ഫോബ്‌സിന്റെ പട്ടിക പ്രകാരം ഈ വര്‍ഷം 12.6 കോടി യുഎസ് ഡോളറാണ് മെസ്സിയുടെ വരുമാനം.

ഇത് ഏകദേശം 927 കോടി ഇന്ത്യന്‍ രൂപ വരും. ബാഴ്‌സലോണയുമായി മെസ്സി ഉടക്കിലായിരുന്നെങ്കിലും ഇതൊന്നും അദ്ദേഹത്തിന്റെ വരുമാനത്തെ ബാധിച്ചില്ല. ബാഴ്‌സലോണയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമുള്ള പ്രതിഫലം കൂടാതെ പരസ്യവരുമാനം കൂടി ചേര്‍ത്തുള്ള കണക്കാണിത്. റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം റൊണാള്‍ഡോയുടെ വരുമാനത്തില്‍ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

messi

ഇത്തവണ 11.7 കോടി യുഎസ് ഡോളറാണ് (ഏകദേശം 860 കോടി ഇന്ത്യന്‍ രൂപ) റൊണാള്‍ഡോയുടെ വരുമാനം. അവസാന രണ്ട് സീസണിലും ഇറ്റാലിയന്‍ സീരി എ കിരീടം നേടാന്‍ യുവന്റസിന് സാധിച്ചിരുന്നുവെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ നേട്ടമുണ്ടാക്കാനായില്ല. ഇത് റൊണാള്‍ഡോയുടെ പ്രതിഫലത്തിലും പരസ്യവരുമാനത്തിലും കാര്യമായി ബാധിച്ചിട്ടുണ്ട്.

പിഎസ്ജിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറാണ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍. ഇത്തവണ പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നെയ്മറുടെ ഈ വര്‍ഷത്തെ വരുമാനം ഏകദേശം 706 കോടി രൂപയാണ്. ബാഴ്‌സലോണയില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മര്‍ക്ക് വലിയ ആരാധക പിന്തുണയുണ്ട്. നാലാം സ്ഥാനത്തുള്ള പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെയുടെ വരുമാനം ഏകദേശം 309 കോടിയാണ്.

ചെറിയ പ്രായത്തില്‍ത്തന്നെ ലോക ഫുട്‌ബോളില്‍ കരുത്ത് തെളിയിക്കാന്‍ സാധിച്ചിട്ടുള്ള എംബാപ്പെ ഭാവിയില്‍ മെസ്സിയേയും റൊണാള്‍ഡോയേയുമെല്ലാം വെല്ലാനുള്ള സാധ്യത കൂടുതലാണ്. ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹാണ് അഞ്ചാം സ്ഥാനത്ത് (ഏകദേശം 271 കോടി),മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബ (250 കോടി),ബാഴ്‌സലോണയുടെ അന്റോണിയോ ഗ്രിസ്മാന്‍ (242 കോടി),റയലിന്റെ ഗാരത് ബെയ്ല്‍ (213 കോടി),ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി (206 കോടി),മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളി ഡേവിഡ് ഡി ഗിയ (199 കോടി) എന്നിവരാണ് ആദ്യ 10ലുള്ള മറ്റുള്ളവര്‍.

Story first published: Wednesday, September 16, 2020, 14:11 [IST]
Other articles published on Sep 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+