Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗഹൃദ മത്സരത്തില്‍ മെസ്സി കളിക്കില്ല, മറ്റു രണ്ട് കളിക്കാരും പുറത്ത്; ജര്‍മനിക്കും വമ്പന്‍ തിരിച്ചടി

ഡോട്ട്മുണ്ട്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ജര്‍മനിക്കെതിരെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി കളിക്കാനിറങ്ങില്ല. മെസ്സിക്ക് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്നുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് താരം മാറി നില്‍ക്കുന്നത്. മെസ്സിക്കു പുറമെ സെര്‍ജിയോ അഗ്യൂറോയും ആഞ്ചല്‍ ഡി മരിയയും അര്‍ജന്റീനയ്ക്കായി ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.

മെസ്സിയില്ലെങ്കിലും അര്‍ജന്റീനയ്ക്ക് ആത്മവിശ്വാസത്തിന് കുറവില്ലെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോനി പറഞ്ഞു. ജര്‍മനി ശക്തരായ ടീമാണ്. അവര്‍ക്കെതിരായ മത്സരം തങ്ങള്‍ ഇപ്പോള്‍ എവിടെയാണുള്ളതെന്നത് തെളിയിക്കും. ജര്‍മനിയുടെ ചില കളിക്കാര്‍ പരിക്കിലാണെന്നത് ശരിതന്നെ, എന്നാന്‍, ഏതു ടീമിനേയും തോല്‍പ്പിക്കാന്‍ കരുത്തുള്ളവരാണ് ജര്‍മനി. അവര്‍ക്കെതിരായ മത്സരം വെല്ലുവിളിയാണെന്നും തങ്ങളുടെ സ്ഥിരം സ്‌ക്വാഡിനെ അന്തിമമായി നിശ്ചയിക്കാന്‍ മത്സരം ഉപകരിക്കുമെന്നും പരിശീലകന്‍ വ്യക്തമാക്കി.

lionelmessi

ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 12.30നാണ് അര്‍ജന്റീന ജര്‍മനി സൗഹൃദമത്സരം. ലിറോയ് സാനെ, അന്റോണിയോ റൂഡിഗര്‍, കെവിന്‍ ട്രാപ്പ്, ടോണി ക്രൂസ്, ജോനാസ് ഹെക്ടര്‍, മാത്തിയാസ് ജിന്റര്‍ തുടങ്ങി പത്തോളം കളിക്കാര്‍ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ യുവ കളിക്കാരെ അണിനിരത്തിയാകും ജര്‍മനി അര്‍ജന്റീനയ്‌ക്കെതിരെ ഇറങ്ങുക. കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ജര്‍മനിക്ക് അര്‍ന്റീനയ്‌ക്കെതിരായ മത്സരം തിരിച്ചുവരാനുള്ള അവസരം കൂടിയാണ്.

Story first published: Wednesday, October 9, 2019, 14:55 [IST]
Other articles published on Oct 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+