ഇനിയെന്ത് എല്‍ ക്ലാസിക്കോ? റൊണാള്‍ഡോ മാത്രമല്ല, മെസ്സിയുമില്ല!! 11 വര്‍ഷത്തിനു ശേഷമാദ്യം

മാഡ്രിഡ്: ലോക ക്ലബ്ബ് ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന എല്‍ ക്ലാസിക്കോയുടെ ഗ്ലാമര്‍ ഇത്തവണ കുറയും. സ്പാനിഷ് ലീഗില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള ത്രില്ലറില്‍ രണ്ടു ഇതിഹാസ താരങ്ങളുടെ അഭാവമാണ് എല്‍ ക്ലാസിക്കോയുടെ പകിട്ട് കുറച്ചിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ സീസണിനു മുമ്പ് തന്നെ റയലിനോട് ഗുഡ്‌ബൈ പറഞ്ഞ് മടങ്ങിയപ്പോള്‍ ബാഴ്‌സയുടെ ഐക്കണ്‍ താരമായ ലയണല്‍ മെസ്സിക്കു പരിക്കാണ് വില്ലനമായി മാറിയിക്കുന്നത്. റൊണാള്‍ഡോയും മെസ്സിയുമില്ലാതെ എന്ത് എല്‍ ക്ലാസിക്കോയെന്നാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചോദിക്കുന്നത്.

മെസ്സിക്കു മൂന്നാഴ്ച വിശ്രമം
ലാ ലിഗയില്‍ ഞായറാഴ്ച സെവിയ്യക്കെതിരേ നടന്ന മല്‍സരത്തില്‍ കളിക്കുന്നതിനിടെയാണ് മെസ്സിയുടെ വലതു കൈയിലെ എല്ലിനു പൊട്ടലേറ്റത്. പരിക്ക് ഗൗരവമുള്ളതാണെന്നും ചുരുങ്ങിയത് മൂന്നാഴ്ച വരെ താരത്തിനു വിശ്രമം വേണ്ടി വരുമെന്നുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. സെവിയ്യ താരം ഫ്രാങ്കോ വാസ്‌ക്വസുമായി കൂട്ടിയിടിച്ച് ഗ്രൗണ്ടില്‍ വീണപ്പോഴാണ് മെസ്സിക്കു പരിക്കേറ്റത്. കളിയുടെ 17ാം മിനിറ്റിലായിരുന്നു സംഭവം. തുടര്‍ന്നു കൈയില്‍ കെട്ടുമായി താരം കളി തുടര്‍ന്നെങ്കിലും വേദന അസഹ്യമായതോടെ 26ാം മിനിറ്റില്‍ മെസ്സിയെ കോച്ച് പിന്‍വലിക്കുകയും ചെയ്തു.

ചാംപ്യന്‍സ് ലീഗിലും കളിക്കില്ല
എല്‍ ക്ലാസിക്കോയില്‍ മാത്രമല്ല യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ശക്തികളായ ഇന്റര്‍മിലാനെതിരായ മല്‍സരത്തിലും മെസ്സിക്കു പുറത്തിരിക്കേണ്ടിവരും. ബുധനാഴ്ചയാണ് ബാഴ്‌സ- ഇന്റര്‍ പോരാട്ടം. ഞായറാഴ്ചയാണ് ലോകം ഉറ്റുനോക്കുന്ന എല്‍ ക്ലാസിക്കോ.
അതിനു ശേഷം കിങ്‌സ് കപ്പിലും ലാ ലിഗയില്‍ റയോ വല്ലെക്കാനോയ്‌ക്കെതിരായ കളിയിലും ചാംപ്യന്‍സ് ലീഗില്‍ ഇന്ററിനെതിരായ രണ്ടാംപാദ മല്‍സരത്തിലും മെസ്സിക്കു കളിക്കാനാവില്ല. നവംബര്‍ അവസാനത്തോടെ അത്‌ലറ്റികോ മാഡ്രിഡിനെതിരേയുള്ള മല്‍സരത്തില്‍ അദ്ദേഹത്തിന് തിരിച്ചെത്താനാവുമെന്നാണ് സൂചന.

2007നു ശേഷം ഇതാദ്യം
2007നു ശേഷം ഇതാദ്യമായാണ് മെസ്സിയും റൊണാള്‍ഡോയുമില്ലാതെ ഒരു എല്‍ ക്ലാസിക്കോ നടക്കാന്‍ പോവുന്നത്. 2007 ഡിസംബറില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ രണ്ടു പേരുമില്ലാതെയാണ് എല്‍ ക്ലാസിക്കോ നടന്നത്.
2008 വരെ എല്‍ ക്ലാസിക്കോയിലെ മിന്നും താരമായി മെസ്സിയുണ്ടായിരുന്നു. 2009ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും റൊണാള്‍ഡോ റയലിലെത്തുന്നത്. ഇതോടെയാണ് എല്‍ ക്ലാസിക്കോയെന്നാല്‍ മെസ്സി- റൊണാള്‍ഡോ കൊമ്പുകോര്‍ക്കല്‍ ആയി മാറിയത്.
ഇത്തവണ റോണോ റയല്‍ വിട്ട് യുവന്റസിലേക്കു ചേക്കേറിയപ്പോള്‍ മെസ്സിയെ പരിക്ക് ചതിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications