Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

18 മീറ്റര്‍ ഉയരത്തില്‍ പന്തടിച്ച് മെസ്സിയുടെ അത്ഭുത പ്രകടനം

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി വിലയിരുത്തപ്പെട്ട ലയണല്‍ മെസ്സിയുടെ അത്ഭുതപ്രകടനം കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്. ഒരു ജാപ്പനീസ് ടെലിവിഷനുവേണ്ടി 18 മീറ്റര്‍(59 അടി) ഉയരത്തില്‍ പന്തടിച്ച് നിലത്തുവീഴും മുന്‍പ് നെഞ്ചിലെടുത്ത് വരുതിയിലാക്കിയ വീഡിയോ കാണാന്‍ യൂ ട്യൂബില്‍ തിക്കും തിരക്കുമാണിപ്പോള്‍.

ആറുനിലക്കെട്ടിടത്തിന്റെ ഉയരത്തില്‍ വലിച്ചുകെട്ടിയ ബാനറിന് മുകളിലൂടെ പന്തടിച്ചായിരുന്നു മെസ്സിയുടെ മാസ്മരിക പ്രകടനം. ലക്ഷക്കണക്കിന് ആളുകളാണ് പ്രകടനം ലൈവായി കണ്ടത്. വലിയ കെട്ടിയത്തിന് കീഴെയുള്ള ചെറിയൊരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ വെച്ചായിരുന്നു മെസ്സി പന്തുകൊണ്ട് അഭ്യാസം കാട്ടിയത്.

messi

അസാധ്യമെന്ന് കരുതുന്ന സംഭവമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് ചില ജാപ്പനീസ് മാധ്യമങ്ങള്‍ മെസ്സിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചു. പന്തിനെ മുന്നൂ നാലുവട്ടം കാലുകൊണ്ടു പതുക്കെ തട്ടിയശേഷം ലക്ഷ്യത്തിലേക്ക് ഉയര്‍ത്തിയടിക്കുകയായിരുന്നു മെസ്സി. തുടര്‍ന്ന് പന്തിന് കീഴെ ഓടിയെത്തിയ താരം അത് നിലത്തുവീഴാതെ വരുതിയിലാക്കുകയും ചെയ്തു.

ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത് മെസ്സിയാണ്. മെസ്സിയുടെ അത്ഭുതപ്രകടനത്തിന്റെ ബലത്തിലാണ് അര്‍ജന്റീന ഫൈനലിലെത്തിയതും. നിലവില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കുന്ന മെസ്സി ഇതിനകം തന്നെ പതിറ്റാണ്ടുകള്‍ പിറകിലുള്ള പല റെക്കോര്‍ഡുകളും സ്വന്തമാക്കിക്കഴിഞ്ഞു.

Story first published: Friday, January 9, 2015, 9:44 [IST]
Other articles published on Jan 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+