Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാട്രിക്കില്‍ ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡ് തകര്‍ത്തു

മാഡ്രിഡ്: ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു റെക്കോര്‍ഡ് തന്റെ പേരിലാക്കി. ലാ ലീഗയില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടിയ താരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 34 ഹാട്രിക് എന്ന റെക്കോര്‍ഡാണ് മെസ്സി മറികടന്നത്. കഴിഞ്ഞദിവസം മല്ലോര്‍ക്കയ്‌ക്കെതിരായ മത്സരത്തില്‍ മെസ്സി ഹാട്രിക് നേടിയിരുന്നു.

യൂറോപ്യന്‍ ഫുട്‌ബോളിലെ കഴിഞ്ഞ 14 സീസണുകളില്‍ എല്ലാ സീസണുകളിലും പത്തോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ഏക കളിക്കാരനുമായി മെസ്സി. കഴിഞ്ഞദിവസം ആറാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡും തകര്‍ത്തത് മെസ്സിയുടെ മികവ് തെളിയിക്കുന്നനായി. ലാ ലീഗയില്‍ ഇത്തവണ മെസ്സി 12 ഗോളുകളുമായി ഒറ്റയ്ക്ക് മുന്നിലാണ്.

Lionel Messi surpasses Cristiano Ronaldo’s La Liga hat-trick record

മല്ലോര്‍ക്കയ്‌ക്കെതിരെ 17, 41, 83 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക്. ഗ്രിസ്മാന്‍(7), ലൂയിസ് സുവാരസ്(43) എന്നിവരും വിജയികള്‍ക്കായി ഗോള്‍ നേടി. ബദ്മിര്‍(35, 64) മല്ലോര്‍ക്കയ്ക്കായും സ്‌കോര്‍ ചെയ്തു. ലീഗില്‍ ഇത്തവണ 15 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണ 34 പോയന്റുമായി ഒന്നാം സ്ഥാനത്തും അത്രതന്നെ പോയന്റുമായി റയല്‍ രണ്ടാമതും നില്‍ക്കുന്നു.

Story first published: Sunday, December 8, 2019, 14:28 [IST]
Other articles published on Dec 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+