Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ക്കെതിരായ അച്ചടക്ക നടപടി കടുത്തതെന്ന് മെസ്സി

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂണ്‍ണമെന്റില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ സംഘടന കൈക്കൊണ്ട അച്ചടക്ക നടപടി കടുത്തതാണെന്ന് അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി. മെസ്സിക്കൊപ്പം ബാഴ്‌സലോണയില്‍ സഹതാരമാണ് നെയ്മര്‍. നാലുകളികളില്‍ നിന്നും നെയ്മറിനെ വിലക്കിക്കൊണ്ടുള്ള നടപടിക്കെതിരെയാണ് മെസ്സിയുടെ പ്രതികരണം.

നെയ്മറിന്റെ അടുത്ത സുഹൃത്തെന്ന നിലയില്‍ അദ്ദേഹം ടൂര്‍ണമെന്റില്‍ മുഴുവനായും കളിക്കുന്നത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് മെസ്സി പറഞ്ഞു. നെയ്മറിനെപോലെയുളള ഒരു കളിക്കാരന് കടുത്ത ശിക്ഷ നല്‍കിയത് ടൂര്‍ണമെന്റിന് നാണക്കേടാണ്. എന്നാല്‍, നെയ്മറിന് ശിക്ഷ നല്‍കിയത് തെറ്റാണോ ശരിയാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും മെസ്സി വ്യക്തമാക്കി.

messi

കൊളംബിയയ്‌ക്കെതിരായ മത്സരത്തിനൊടുവിലായിരുന്നു നെയ്മറിന് ചുവപ്പു കാര്‍ഡ് ലഭിച്ചത്. മത്സരത്തില്‍ കൊളംബിയയോട് ഒരു ഗോളിന് ബ്രസീല്‍ തോറ്റിരുന്നു. ഫൈനല്‍ വിസിലിനുശേഷം നെയ്മര്‍ എതിര്‍ കളിക്കാരന്റെ മുഖത്തേക്ക് പന്തടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. നെയ്മറെ ചോദ്യം ചെയ്ത കൊളംബിയന്‍ കളിക്കാരന്റെ മുഖത്ത് തലകൊണ്ട് ഇടിക്കുകകൂടി ചെയ്തതോടെയാണ് റഫറി ചുവപ്പുകാര്‍ഡുയര്‍ത്തുകയായിരുന്നു.

നെയ്മറെ പിടിച്ചുതള്ളിയ കൊളംബിയന്‍ കളിക്കാരന്‍ കാര്‍ലോസ് ബക്കയ്ക്കും ലഭിച്ചു ചുവപ്പുകാര്‍ഡ്. റഫറി തന്നോട് ശത്രുതാപരമായാണ് പെരുമാറിയതെന്ന് നെയ്മര്‍ പിന്നീട് പ്രതികരിച്ചു. കളിക്കിടെ തനിക്ക് മഞ്ഞക്കാര്‍ഡ് നല്‍കിയത് ഇതിന് തെളിവാണ്. അറിയാതെ പന്തില്‍ കൈകൊണ്ട് തൊട്ടതിനായിരുന്നു മഞ്ഞക്കാര്‍ഡ്. അത് ശരിയായ നടപടി അല്ലായിരുന്നെന്നും നെയ്മര്‍ പറഞ്ഞു.

Story first published: Monday, June 22, 2015, 9:04 [IST]
Other articles published on Jun 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+