വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ തുടരും; പുതിയ കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

ബാഴ്‌സലോണ: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ വിരാമം. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ തുടരും. ടീം മാനേജ്‌മെന്റുമായുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച മെസ്സി ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇതോടെ 2026വരെ മെസ്സി ബാഴ്‌സലോണയില്‍ തുടരും. പ്രതിഫലത്തില്‍ 50 ശതമാനം കുറവ് വരുത്തിയാണ് മെസ്സി പുതിയ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഗോള്‍ ഡോട്ട്‌കോമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബാഴ്‌സലോണ ഔദ്യോഗികമായി കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2004ല്‍ ബാഴ്‌സലോണയിലെത്തിയ മെസ്സി മറ്റൊരു ക്ലബ്ബിനുവേണ്ടിയും കളിച്ചിട്ടില്ല. അവസാന സീസണില്‍ ടീം മാനേജ്‌മെന്റുമായുള്ള മെസ്സിയുടെ അഭിപ്രായ ഭിന്നത ശക്തമായതോടെ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുന്ന തരത്തില്‍ അഭ്യൂഹം ശക്തമായിരുന്നു. ഇതോടെ ആരാധകര്‍ ക്യാംപ് നൗവില്‍ വലിയ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മെസ്സി ബാഴ്‌സലോണയുമായി കരാര്‍ പുതുക്കിയത്.

messi

കോവിഡ് മഹാമാരി ഫുട്‌ബോള്‍ ക്ലബ്ബുകളെയെല്ലാം വളരെ പ്രതികൂലമായി ബാധിച്ചു. കോടികളുടെ കടക്കെണിയിലാണ് നിലവില്‍ ബാഴ്‌സലോണ. കൂടാതെ ലാലിഗയുടെ പുതിയ കോവിഡ് ചട്ടപ്രകാരം മെസ്സിക്ക് നിലവില്‍ നല്‍കുന്ന പ്രതിഫലത്തില്‍ കരാര്‍ പുതുക്കാനാവില്ല. ഏകദേശം 594 ദശലക്ഷം അമേരിക്കന്‍ ഡോളറിനായിരുന്നു മെസ്സിയുടെ അവസാന കരാര്‍. ഒടുവില്‍ മെസ്സി തന്നെ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായതോടെയാണ് അഞ്ച് വര്‍ഷത്തെ പുതിയ കരാര്‍ സാധ്യമായത്.

അര്‍ജന്റീനക്കൊപ്പം കോപ്പാ അമേരിക്ക കിരീടം സ്വന്തമാക്കിയ മെസ്സിയുടെ ഉജ്ജ്വല ഫോമും കരാര്‍ പുതുക്കലിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും 34കാരനായ മെസ്സിയെ അഞ്ച് വര്‍ഷം കൂടി ബാഴ്‌സയില്‍ തുടര്‍ന്ന് ക്ലബ്ബിനൊപ്പം തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അവസാന സീസണില്‍ ലാലിഗ കിരീടത്തിലേക്കെത്താന്‍ ബാഴ്‌സക്ക് സാധിച്ചിരുന്നില്ല.

ബാഴ്‌സലോണക്കൊപ്പം 10 ലാലിഗ,ഏഴ് കോപ്പാ ഡെല്‍ റേ,ഏഴ് സൂപ്പര്‍ കോപ്പാ,നാല് ചാമ്പ്യന്‍സ് ലീഗ്,മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്,മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടങ്ങള്‍ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ആറ് തവണ ബാലന്‍ദ്യോറില്‍ മുത്തമിട്ട മെസ്സി ഒരു തവണ ഫിഫയുടെ മികച്ച താരമായും മാറിയിട്ടുണ്ട്. ബാഴ്‌സലോണക്കായി 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളും 305 അസിസ്റ്റും മെസ്സി നേടിയിട്ടുണ്ട്. ഒരു തവണ മാത്രമാണ് മെസ്സി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്.

Story first published: Thursday, July 15, 2021, 10:29 [IST]
Other articles published on Jul 15, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X