Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസിയുടെ കാലില്‍ പുതിയ ടാറ്റൂ, ഈ മാറ്റത്തിന് പിറകിലെ രഹസ്യം

ബ്യൂണസ്‌ഐറിസ്: ദേഹത്ത് പച്ച കുത്തുന്നതിന്റെ ഒരു വകഭേദമായി പാശ്ചാത്യരാഷ്ട്രങ്ങളില്‍ ഫാഷന്‍ ട്രെന്‍ഡായി മാറിയ ടാറ്റൂ ഇന്ന് ഫുട്‌ബോള്‍ ലോകത്താണേറെ ചര്‍ച്ചാവിഷയം. കളിക്കാര്‍ ഓരോ മത്സരത്തിലും വ്യത്യസ്ത ടാറ്റൂ പതിപ്പിക്കുന്നത് പുത്തന്‍ ട്രെന്‍ഡാണ്. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഡേവിഡ് ബെക്കാം കൈയ്യില്‍ ഹിന്ദിയിലാണ് ഭാര്യയുടെ പേര് ടാറ്റു ചെയ്ത് വെച്ചിരിക്കുന്നത്.

ബെക്കാം ടാറ്റു വിപണിയില്‍ വലിയ ട്രെന്‍ഡായിരുന്നു. ഇന്ന് ആ സ്ഥാനം ലയണല്‍ മെസിക്കാണ്. അര്‍ജന്റൈന്‍ സൂപ്പര്‍ താരത്തിന് മനസറിയണമെങ്കില്‍ അദ്ദേഹത്തിന്റെ പുതിയ ടാറ്റുവിലേക്ക് ഒന്ന് നോക്കിയാല്‍ മതിയത്രേ. മകന്‍ ജനിച്ചപ്പോള്‍ ടിയാഗോ എന്ന പേര് ഇടത് കാലില്‍ ടാറ്റു ചെയ്തു. കൂടെ ടിയാഗോയുടെ കുഞ്ഞ് കൈയ്യും. ഓരോ മൂഡിന് അനുസരിച്ചാണ് മെസിയുടെ ടാറ്റൂ ഭ്രമം.

messi-tattoo

കഴിഞ്ഞ ദിവസം അര്‍ജന്റീന ക്യാമ്പില്‍ പരിശീലനത്തിനിറങ്ങിയ മെസിയുടെ ഇടത് കാലിലേക്കാണ് ഫോട്ടോഗ്രഫര്‍മാര്‍ സൂം ചെയ്തത്. മെസി ടാറ്റൂവില്‍ മാറ്റം വരുത്തിയിരിക്കുന്നു. നമ്പര്‍ 10 എന്നെഴുത്തോടെ കാല്‍മുട്ട് വരെ സോക്‌സിട്ടതു പോലെയാണ് പുതിയ ട്രെന്‍ഡി ടാറ്റു. മകന്‍ തിയഗോയുടെ പേരും കുഞ്ഞിന്റെ കൈയ്യും മായ്ച്ച് കളഞ്ഞിരിക്കുന്നു. വ്യത്യസ്തമായ ടാറ്റു ശരീരത്തില്‍ പതിപ്പിക്കുന്ന ഫാഷന്‍ ഭ്രമം മെസിയുടെ ദൗര്‍ബല്യമാണ്. വലത് കൈയിലും തോളിലും എല്ലാം ടാറ്റു ചെയ്തിട്ടുണ്ട് മെസി.

അര്‍ജന്റീന കോപ അമേരിക്ക ഫൈനലില്‍ തോറ്റതിന് ശേഷം കരഞ്ഞു കൊണ്ട് കളം വിട്ട മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. പിന്നീട് ശരീരം മുഴുവന്‍ ടാറ്റു ചെയ്തായിരുന്നു മെസി മാനസികമായി കരുത്താര്‍ജിച്ചുവെന്ന് തെളിയിച്ചതും ബാഴ്‌സ ക്യാമ്പിലെത്തിയതും. ടാറ്റു നല്‍കിയ കരുത്താകാം മെസി രാജ്യാന്തര ഫുട്‌ബോളിലേക്കും മടങ്ങിയെത്തി. ബ്രസീലിനെ നേരിടുമ്പോള്‍ പുതിയ മനക്കരുത്താകാം മെസി ലക്ഷ്യമിടുന്നത് - അതാകാം പുതിയ ടാറ്റു !

Story first published: Friday, November 11, 2016, 8:48 [IST]
Other articles published on Nov 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+