Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍പ്പന്‍ ഫ്രീകിക്കുമായി വീണ്ടും മെസ്സി; ഗോള്‍വേട്ടയില്‍ ക്രിസ്റ്റിയാനോയെ മറികടന്ന് റെക്കോര്‍ഡ്

Lionel Messi overtakes Cristiano Ronaldo Goal Scoring Record | Oneindia Malayalam

ബാഴ്‌സലോണ: സ്പാനിഷ് ലാ ലീഗിയില്‍ ഫോമിലേക്ക് തിരിച്ചെത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി. മെസ്സി നിറഞ്ഞുനിന്നൊരു മത്സരത്തില്‍ റയല്‍ വല്ലോഡോളിഡിനെതിരെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയിച്ചുകയറിയത്. രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളിന് വഴികാട്ടുകയും ചെയ്ത മെസ്സി മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ഫ്രീ കിക്ക് മറ്റൊരു റെക്കോര്‍ഡും നേടിക്കൊടുത്തു.

ഫ്രീക്ക് ഗോള്‍ മെസ്സിയുടെ ക്ലബ്ബ് കരിയറിലെ 607-ാം ഗോള്‍ കൂടിയാണ്. ക്ലബ്ബ് കരിയറില്‍ 606 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോയെ മെസ്സി മറികടന്നു. ആകെ 608 ഗോളുകളാണ് ഇപ്പോള്‍ മെസ്സിയുടെ അക്കൗണ്ടിലുള്ളത്. പോര്‍ച്ചുഗീസ് താരത്തേക്കാള്‍ 119 മത്സരങ്ങള്‍ കുറച്ചു കളിച്ചാണ് മെസ്സിയുടെ നേട്ടം. ഫ്രീകിക്കില്‍നിന്നും ഗംഭീരമായ ഗോള്‍ നേടിയ മെസ്സി ഇക്കാര്യത്തിലും ഒരു നാഴികക്കല്ല് പിന്നിട്ടു.

lionel-messi

ഫ്രീകിക്കില്‍ നിന്നുള്ള മെസ്സിയുടെ 50-ാം ഗോളാണ് വല്ലാഡോളിഡിനെതിരെ കുറിച്ചത്. 44 തവണ ബാഴ്‌സലോണയ്ക്കുവേണ്ടിയും 6 തവണ അര്‍ജന്റീനയ്ക്കുവേണ്ടിയും മെസ്സി ഫ്രീ കിക്കിലൂടെ ഗോള്‍ നേടി. മെസ്സി വാക്കുകള്‍ക്കതീതനാണെന്നാണ് മത്സരശേഷം ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദോയുടെ പ്രതികണം. എന്താണ് മെസ്സിയെക്കുറിച്ച് പറയുക. തനിക്ക് വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ബാലണ്‍ ഡിഓര്‍ അവാര്‍ഡ് സ്വന്തമാക്കിയ മെസ്സിക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, സീസണ്‍ തുടക്കത്തില്‍ വലച്ച പരിക്കും ഫോമില്ലായ്മയും മറികടന്ന് മെസ്സി തിരിച്ചെത്തിയ ആവേശത്തിലാണ് ആരാധകര്‍.

Story first published: Wednesday, October 30, 2019, 9:37 [IST]
Other articles published on Oct 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+