Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി അത്ഭുത മനുഷ്യന്‍; അമ്പത് ഹാട്രിക്, ഗോളടിയില്‍ മറ്റൊരു നേട്ടം

ബാഴ്‌സലോണ: പഴക്കംചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് മെസ്സി. പ്രായംകൂടിക്കൊണ്ടിരിക്കുമ്പോഴും മെസ്സിയുടെ ഗോളടിമികവ് ഉയരത്തിലേക്കാണ്. കഴിഞ്ഞദിവസം സെവിയ്യയ്‌ക്കെതിരായ സ്പാനിഷ് ലീഗ് മത്സരത്തില്‍ മെസ്സി തന്റെ മാന്ത്രികത ഒരിക്കല്‍ക്കൂടി പുറത്തെടുത്തു. രണ്ടുതവണ പിന്നിലായിപ്പോയ തന്റെ ടീമിനെ ഹാട്രിക്കിലൂടെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ലോകത്തെ അമ്പരപ്പിച്ച ഗോളുകളുമുണ്ടായിരുന്നു.

ഇടംകാല്‍കൊണ്ടും വലംകാല്‍കൊണ്ടും മെസ്സി ഗോളടിച്ചുകൂട്ടിയപ്പോള്‍ കരിയറിലെ തന്റെ 50-ാം ഹാട്രിക് ആണ് മുപ്പത്തിയൊന്നുകാരന്‍ സ്വന്തമാക്കിയത്. കരിയറില്‍ ആകെ 650 ഗോളുകളെന്ന നേട്ടത്തിലെത്താനും മെസ്സിക്ക് കഴിഞ്ഞു. 585 ഗോളുകള്‍ ബാഴ്‌സയ്ക്കായി നേടിയപ്പോള്‍ 65 ഗോളുകള്‍ അര്‍ജന്റീനയ്ക്കുവേണ്ടി മെസ്സി കുറിച്ചിട്ടു.

messi

സെവിയ്യയ്‌ക്കെതിരെ ഹാട്രിക്

സെവിയ്യയ്‌ക്കെതിരായ മെസ്സിയ ഹാട്രിക് ആരാധകരെ ഉന്മാദത്തിലാക്കുന്നതാണ്. ഓരോ ഗോളും ഒന്നിനൊന്ന് മികവാര്‍ന്നത്. മെസ്സി എക്കാലത്തെയും മികച്ചവനെന്ന് ചിലര്‍ വിലയിരുത്തുന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതായിരുന്ന താരത്തിന്റെ പ്രകടനം. സീസണില്‍ ഉജ്വല ഫോമിലാണ് മെസ്സി കളിക്കുന്നത്. ഇതുവരെയായി 32 മത്സരങ്ങളില്‍നിന്നായി 33 ഗോളുകള്‍ നേടി. ഇതില്‍ 25 എണ്ണം ലാ ലീഗയില്‍ നിന്നാണ്. ആറ് ചാമ്പ്യന്‍സ് ലീഗ് ഗോളുകളും മെസ്സി നേടിക്കഴിഞ്ഞു.

lionel messi

ബാഴ്‌സയ്ക്കുവേണ്ടി 400 ഗോളുകള്‍

ഈ സീസണിലാണ് മെസ്സി ബാഴ്‌സലോണയ്ക്കുവേണ്ടി ലാ ലീഗയില്‍ 400 ഗോളുകള്‍ നേടിയത്. ക്ലബ്ബിനുവേണ്ടി 435-ാമത്തെ മത്സരത്തിനിറങ്ങിയപ്പോഴായിരുന്നു മെസ്സിയുടെ സ്വപ്‌നതുല്യനേട്ടം. മെസ്സിക്ക് തൊട്ടുപിറകിലുള്ളത് മുന്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 311 ഗോളുകള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്. റൊണാള്‍ഡോ ഈ സീസണില്‍ റയല്‍ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് മാറിയതോടെ മെസ്സിയുടെ റെക്കോര്‍ഡ് മറ്റേതെങ്കിലും താരം സമീപകാലത്തൊന്നും മറികടക്കുകയില്ലെന്നുറപ്പാണ്.

lionel

ഗോളടിക്കുന്നില്‍ മറ്റൊരു റെക്കോര്‍ഡ്

ലയണല്‍ മെസ്സിക്ക് ഗോളടി മികവില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി അടുത്തകാലത്ത് സ്വന്തമാക്കി. യൂറോപ്പില്‍ തുടര്‍ച്ചയായ 11-ാം സീസണില്‍ മുപ്പതോ അതിലധികമോ ഗോളുകള്‍ നേടുന്ന താരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തമാക്കിയത്. മെസ്സിക്ക് മുന്‍പ് യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയിരുന്നു.

Story first published: Sunday, February 24, 2019, 17:37 [IST]
Other articles published on Feb 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+