Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സയ്ക്കുവേണ്ടി 400 ഗോളടിച്ച് മെസ്സി; എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍

ബാഴ്‌സലോണ: സൂപ്പര്‍താരം ലയണല്‍ മെസ്സി ബാഴ്‌സലോണയ്ക്കുവേണ്ടി ലാ ലീഗയില്‍ 400 ഗോളുകള്‍ നടി. ക്ലബ്ബിനുവേണ്ടി 435-ാമത്തെ മത്സരത്തിനിറങ്ങിയപ്പോഴായിരുന്നു മെസ്സിയുടെ സ്വപ്‌നതുല്യനേട്ടം. മെസ്സിയുടെ മികവില്‍ ബാഴ്‌സ 3-0 എന്ന സ്‌കോറിന് ഐബറിനെ തോല്‍പ്പിച്ച് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലാ ലീഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബഹുമതിയും ഇപ്പോള്‍ മെസ്സിക്കാണ്.

മെസ്സിക്ക് തൊട്ടുപിറകിലുള്ളത് മുന്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 311 ഗോളുകള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്. റൊണാള്‍ഡോ ഈ സീസണില്‍ റയല്‍ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് മാറിയതോടെ മെസ്സിയുടെ റെക്കോര്‍ഡ് മറ്റേതെങ്കിലും താരം സമീപകാലത്തൊന്നും മറികടക്കുകയില്ലെന്നുറപ്പാണ്. ബാഴ്‌സയ്ക്കായി ആകെ 658 മത്സരങ്ങള്‍ കളിച്ച മെസ്സി ഇതുവരെ 575 ഗോളുകള്‍ നേടിയിട്ടുണ്ട്.

Messi

മെസ്സി അന്യഗ്രഹജീവിയാണെന്നാണ് ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെയുടെ പ്രതികരണം. മെസ്സി ഇനിയും ഗോളുകള്‍ നേടുമെന്നും ഒട്ടേറെ ഗോളുകള്‍ക്ക് അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ മെസ്സി ആകെ 23 ഗോളുകള്‍ ബാഴ്‌സയ്ക്കായി നേടിക്കഴിഞ്ഞു. ഇതില്‍ 17 ഗോളുകളും ലാ ലീഗയിലാണ്. സീസണില്‍ യൂറോപ്പിലെ ഗോള്‍വേട്ടക്കാരില്‍ മുന്നിലുള്ളതും ഇപ്പോള്‍ മെസ്സിയാണ്.

Story first published: Monday, January 14, 2019, 12:08 [IST]
Other articles published on Jan 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+