Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി, നെയ്മര്‍, സോറസ്.. സൂപ്പര്‍.. ബാഴ്‌സണലോണ സെല്‍റ്റിക്കിനെ മുക്കി 7-0

ലണ്ടന്‍: അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സിയുടെ ഹാട്രിക് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്പാനിഷ് ടീമായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. സ്‌കോട്ട് ലാന്‍ഡ് ടീമായ സെല്‍റ്റിക്കിനെ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്കാണ് മുന്‍ ചാംപ്യന്മാര്‍ കെട്ടു കെട്ടിച്ചത്. യുവേഫാ ലീഗില്‍ ലയണല്‍ മെസ്സി നേടുന്ന ആറാമത്തെ ഹാട്രിക്കായിരുന്നു ഇത്.

Barcelona Team

പുതിയ സീസണില്‍ സ്വപ്‌ന തുല്യമായ ടീമാണ് ബാഴ്‌സ. അര്‍ജന്റീനയുടെ നായകനും ബ്രസീലിന്റെ നായകനും ഒരേ മുഖത്ത്. കൂട്ടിന് ഉറൂഗ്വേന്‍ പ്രതിഭ ലൂയിസ് സോറസും. ഇതിലും മികച്ച ഒരു കോംപിനേഷന്‍ സ്വപ്‌നങ്ങളില്‍ മാത്രമെന്നു വേണമെങ്കില്‍ പറയാം. വാസ്തവത്തില്‍ ലൂയിസ് എന്‍ റിഗ്വിന്റെ പരിശീലനത്തിനു കീഴിലിറങ്ങിയ ടീം സെല്‍റ്റിക് മുഖത്ത് സര്‍വനാശം വിതയ്ക്കുകയായിരുന്നു.

മൂന്നാം മിനിറ്റിലും 27ാം മിനിറ്റിലും 60ാം മിനിറ്റിലും മെസ്സി വല കുലുക്കിയപ്പോള്‍ 50ാം മിനിറ്റില്‍ നെയ്മറും 59ാം മിനിറ്റില്‍ ഇനിസ്റ്റയും 75,88 മിനിറ്റുകളില്‍ സോറസും ലക്ഷ്യം കണ്ടു.

മറ്റു മത്സരഫലങ്ങള്‍

പിഎസ്ജി 1- ആഴ്‌സണല്‍ 1
ബയേണ്‍ മ്യൂണിക് 5-എഫ് സി റോസ്‌തോവ് 0
ബേസല്‍ 1-ലുഡോ 1
ബെന്‍ഫിക 1-ബെസിക്തസ്
ഡൈനാമോ കീവ് 1 നപ്പോളി 2
പിഎസ് വി 0-അത്‌ലറ്റികോ മാഡ്രിഡ് 1

Story first published: Wednesday, September 14, 2016, 13:18 [IST]
Other articles published on Sep 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+