For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിയുടെ ഈ ഗോള് കണ്ടാല്‍ ഞെട്ടാത്തവരും ഞെട്ടും, വൈറല്‍ വീഡിയോ കണ്ടത് 1 കോടിയിലധികം പേര്‍!

By Kishor

25 വാര അകലെ നിന്നും ഗോള്‍ പോസ്റ്റിലേക്ക് ഒരു പന്തെത്തിക്കുക. ഗോളാക്കുക. ലയണല്‍ മെസ്സിയുടെ സ്റ്റാന്‍ഡേര്‍ഡ് വെച്ച് ഇതൊക്കെ സിംപിള്‍. ഇതിലെന്താണിത്ര എടുത്ത് പറയാന്‍ എന്നാണോ വിചാരം. എന്നാല്‍ തെറ്റി. ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്നല്ല, ബൈലൈനിനും പിന്നില്‍ നിന്നാണ് മെസ്സി ഗോള്‍പോസ്റ്റിലേക്ക് പന്തെത്തിച്ചത്.

ഇംപോസിബിള്‍ ഗോള്‍ എന്ന് പേരിട്ട് ബാഴ്‌സലോണ എഫ് സി ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത വീഡിയോ കണ്ടവര്‍ മൂക്കത്ത് വിരല്‍ വെക്കുകയാണ്. ഇങ്ങനെയൊരു ഗോള്‍ അസാധ്യം എന്ന് തന്നെ ആളുകള്‍ പറയുന്നു. കണ്ടത് സത്യമോ എന്നറിയാന്‍ വീണ്ടും വീണ്ടും കണ്ടുനോക്കുന്നു. മെസിയോ ഇതൊക്കെയെന്ത് എന്ന മട്ടില്‍ കൈകള്‍ വീശി ചിരിക്കുന്നു.. കാണൂ ഫുട്‌ബോളിലെ ഈ ലോകാത്ഭുതത്തിന്റെ വീഡിയോ...

എന്ത് ഫിസിക്‌സ്

എന്ത് ഫിസിക്‌സ്

ഫിസിക്‌സിലെ സകലമാന തിയറികളും തനിക്ക് മുന്നില്‍ നിഷ്പ്രഭമാണ് എന്ന് തെളിയിക്കുന്ന ഷോട്ടായിരുന്നു അത്. ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം എന്തുകൊണ്ട് ലോകത്തെ ഏറ്റവും മികച്ച കാല്‍പ്പന്തുകളിക്കാരനാകുന്നു എന്ന് മെസ്സി തെളിയിച്ച നിമിഷം.

ഗോളിന് പിന്നില്‍

ഗോളിന് പിന്നില്‍

ബാഴ്‌സലോണയുടെ ട്രെയിനിങിനിടെയാണ് ഈ ഗോള്‍ പിറന്നത്. ഇറ്റാലിയന്‍ സംഗീതജ്ഞന്‍ എറോസ് റമസോട്ടിയുമായി തമാശ പറഞ്ഞും ഫുട്‌ബോള്‍ വെറുതെ തട്ടിക്കളിച്ചും നില്‍ക്കുകയായിരുന്നു മെസ്സി.

ഒരു കൈ നോക്കുന്നോ

ഒരു കൈ നോക്കുന്നോ

25 വാരയോളം ദൂരത്തുള്ള ഗോള്‍പോസ്റ്റ് കാണിച്ച് റമസോട്ടി എന്തോ തമാശ പറഞ്ഞു. ബൈലൈനിലും പിന്നില്‍ നിന്ന്, അഴകൊത്ത ചുവടുകളോടെ പതിഞ്ഞ താളത്തില്‍ ഓടിവന്ന് ലോകപ്രശസ്തമായ ആ ഇടങ്കാലനടി. മുന്നോട്ട് പോയ പന്ത് വെട്ടിത്തിരിഞ്ഞ് ഗോള്‍ പോസ്റ്റിന്റെ വലതുമൂലയിലേക്ക്.

സഹതാരങ്ങള്‍ ഞെട്ടി, ലോകവും

സഹതാരങ്ങള്‍ ഞെട്ടി, ലോകവും

അവിശ്വസനീയം എന്നാണ് ഈ ഷോട്ട് കണ്ടവര്‍ പറയുന്നത്. മെസ്സിയുടെ സഹതാരങ്ങളും ഞെട്ടിയവരില്‍ പെടും. നിങ്ങളീ വീഡീയോ കണ്ടാലറിയാം. എന്താണ് ഞെട്ടാന്‍ കാരണമെന്ന്.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

ഫേസ്ബുക്കില്‍ ബാഴ്‌സലോണ എഫ് സിയുടെ ഈ വീഡിയോ കണ്ടത് ഒരു കോടിയോളം പേര്‍. 40 ലക്ഷത്തോലം ലൈക്കുകള്‍. 1 ലക്ഷത്തിന് മേല്‍ ഷെയറുകള്‍. ട്വിറ്ററിലും യൂട്യൂബിലും മറ്റുമായി വീഡിയോ കണ്ടവര്‍ വേറെ.

Amazing goal by Leo Messi

[AMAZING GOAL] ⚽️ Leo Messi scores an impossible goal for Eros Ramazzotti. Can you score a goal like this one from #Messi? Post your videos with the hashtag #SkillsFCBLeo Messi li regala un gol impossible a Eros Ramazzotti. Penja els teus vídeos amb l'etiqueta #SkillsFCB Leo Messi le regala un gol imposible a Eros Ramazzotti. ¿Eres capaz de hacer un gol como éste de Messi? Cuelga tus vídeos con el hashtag #skillsFCB

Posted by FC Barcelona on Monday, February 15, 2016

വീഡിയോ കാണൂ

ലയണല്‍ മെസി ലോകത്തെ അമ്പരപ്പിച്ച വീഡിയോ കാണൂ...

Story first published: Wednesday, February 17, 2016, 9:54 [IST]
Other articles published on Feb 17, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+