Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിരാശരാകേണ്ട; ഫൈനലില്‍ ഗോളടിച്ചേക്കാമെന്ന് മെസ്സി

സാന്റിയാഗോ: ലോകകപ്പ് ഫുട്‌ബോളിലെന്ന പോലെ അര്‍ജന്റീനന്‍ ആരാധകരുടെ പ്രതീക്ഷകളുമായി ടീം കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും ഫൈനലിലെത്തിയിരിക്കുകയാണ്. എന്നാല്‍, ലോകകപ്പിലെ മിന്നുന്ന പ്രകടനം സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് ഇതുവരെ കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ആരാധകരെ അലോസരപ്പെടുത്തുന്നുണ്ട്.

ആദ്യ അഞ്ചു കളികളില്‍ നിന്നായി ഒരു ഗോള്‍ മാത്രമാണ് മെസ്സി നേടിയത്. അതും ആദ്യ കളിയില്‍ പെനാല്‍റ്റിയിലൂടെ. തുടര്‍ന്നുള്ള കളികളില്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിര കാര്യമായ പ്രകടനം പുറത്തെടുത്തുമില്ല. എന്നാല്‍, സെമി ഫൈനലില്‍ പരാഗ്വയെ 6-1 എന്ന സ്‌കോറിന് തുരത്തിയ അര്‍ജന്റീന ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.

messi

ഗോളടിച്ചില്ലെങ്കിലും മൂന്നു ഗോളുകള്‍ക്ക് സഹായമൊരുക്കിയ മെസ്സി തന്നെയായിരുന്നു കളിയിലെ താരം. ഇതാദ്യമായാണ് രാജ്യത്തിനുവേണ്ടി മൂന്നു ഗോളുകള്‍ക്ക് മെസ്സി അസിസ്റ്റ് ചെയ്യുന്നത്. ടീമിനെ ഗോള്‍ നേടുന്നതിന് സഹായിക്കുന്നതിനൊപ്പം ഫൈനലില്‍ സ്വയം സ്‌കോര്‍ ചെയ്‌തേക്കാമെന്ന് മെസ്സി കളിക്കുശേഷം പറഞ്ഞു.

കളിയില്‍ ഗോളടിക്കുന്നില്ല എന്നത് തന്നെ അലട്ടുന്ന കാര്യമല്ല. ടീം ജയിക്കുകയാണ് പ്രധാനം. അതിനായാണ് പ്രയത്‌നിക്കുന്നത്. ഫൈനലില്‍ ഗോളടിക്കാമെന്നാണ് കരുതുന്നതെന്നും മെസ്സി പറഞ്ഞു. കോപ്പ അമേരിക്ക ജയിക്കുന്നത് അര്‍ജന്റീനയ്ക്ക് വലിയൊരു നേട്ടമാകും. 23 വര്‍ഷങ്ങളായുള്ള അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്കും അതുവഴി പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് മെസ്സിയുടെ വിശ്വാസം.

Story first published: Thursday, July 2, 2015, 8:30 [IST]
Other articles published on Jul 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+