Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറഡോണക്ക് മെസ്സിയുടെ മറുപടി, കുറ്റസമ്മതം

മരക്കാന: ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം തനിക്ക് ഒന്നുമായി തോന്നുന്നില്ലെന്ന് അര്‍ജന്റീനയുടെ താരം ലണയല്‍ മെസ്സി. അവസരങ്ങള്‍ ഉപയോഗിച്ചില്ലെന്നും ഭാഗ്യം തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും മെസ്സി പറയുന്നു.

മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിന് മെസ്സി അര്‍ഹനല്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസവും സ്വന്തം നാട്ടുകാരനുമായ മറഡോണ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനുള്ള മെസ്സിയുടെ മറുപടി കൂടിയാണിത്.

Lionel Messi

ലോകകപ്പിന്‍റെ ഫൈനലില്‍ പരാജയപ്പെട്ടിട്ട് പിന്നെന്ത് ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം എന്ന രീതിയിലാണ് മെസ്സിയുടെ ചോദ്യം. താനുള്‍പ്പെടെയുള്ള താരങ്ങള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് മെസ്സിയിടെ കുറ്റസമ്മതം. മുന്‍നിര പരാജയപ്പെട്ടു. മറ്റ് കളികളിലെന്ന പോലെ ഭാഗ്യം തങ്ങളെ തുണച്ചില്ലെന്നും മെസ്സി പറയുന്നു.

1990 ല്‍ ജര്‍മനിക്കെതിരെയായിരുന്നു അര്‍ജന്റീന അവസാനമായി ലോകകപ്പ് ഫൈനല്‍ കളിച്ചത്. അന്നത്തെ പരാജയത്തിന്റെ ആവര്‍ത്തനമാണ് മാരക്കാനയില്‍ ഇത്തവണ സംഭവിച്ചത്. മെസ്സിയുടെ ചിറകിലേറി ലോകകപ്പ് സ്വന്തമാക്കാമെന്ന അര്‍ജന്റീനയുടെ സ്വപ്‌നം വൃഥാവിലായി.

പതിവില്‍ നിന്ന് വ്യത്യസ്തമായി മെസ്സിയുടെ കാലില്‍ നിന്ന് പന്ത് തെറ്റിപ്പോകുന്ന കാഴ്ചയും ഫൈനലില്‍ കണ്ടു . അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് പോലും മെസ്സിക്ക് മുതലാക്കാനിയിരുന്നില്ല .

Story first published: Tuesday, July 15, 2014, 10:33 [IST]
Other articles published on Jul 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+