സമനിലക്കുരുക്ക്, റയലുമായി ആറ് പോയിന്റ് അകലത്തില്‍ ബാഴ്‌സ, തിരിച്ചുവരവ് സാധ്യമോ?
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ബാഴ്‌സലോണ സമനിലയില്‍ കുരുങ്ങി. റയല്‍ സോസിഡാഡിന്റെ തട്ടകത്തിലാണ് ബാഴ്‌സ പെട്ടത് (1-1) ! അത്‌ലറ്റിക്കോ മാഡ്രിഡ് എവേ മാച്ചില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഒസാസുനയെ നിലംപരിശാക്കി.
ലാ ലിഗ പോയിന്റ് ടേബിളില്‍ ഇതോടെ റയല്‍മാഡ്രിഡ് ശക്തിയാര്‍ജിച്ചു. പതിമൂന്ന് മത്സരങ്ങളില്‍ മുപ്പത്തിമൂന്ന് പോയിന്റുമായി റയല്‍ ഒന്നാംസ്ഥാനത്ത് കുതിക്കുന്നത് ആറ് പോയിന്റിന്റെ വ്യത്യാസത്തിലാണ്. ബാഴ്‌സ സമനിലയായതോടെ 27 പോയിന്റുമായി സെവിയ്യക്കൊപ്പം രണ്ടാംനിരയില്‍. ഗോള്‍ ആവറേജിന്റെ ബലത്തില്‍ ബാഴ്‌സക്ക് സെവിയ്യക്ക് മേല്‍ നേരിയ ആധിപത്യമുണ്ടെന്ന് മാത്രം.

റയല്‍ സോസിഡാഡ് ഹോംഗ്രൗണ്ടില്‍ അമ്പത്തിമൂന്നാം മിനുട്ടില്‍ ഡ സില്‍വയുടെ ഗോളില്‍ ലീഡെടുത്തു. അമ്പത്തൊമ്പതാം മിനുട്ടില്‍ ലയണല്‍ മെസിയിലൂടെ ബാഴ്‌സ സമനില പിടിച്ചു.
പതിമൂന്നാം മത്സരത്തില്‍ അത്‌ലറ്റിക്കോക്ക് ജയമൊരുക്കിയത് ഡിയഗോ ഗോഡിന്‍, ഗമെയ്‌റോ എന്നിവരുടെ ആദ്യപകുതിയിലെ ഗോളുകളും ജയം ആധികാരികമാക്കിയത് തൊണ്ണൂറാം മിനുട്ടില്‍ കരാസ്‌കോയുടെ ഗോളുമാണ്. 24 പോയിന്റുമായി അത്‌ലറ്റിക്കോ നാലാം സ്ഥാനത്തേക്ക് കയറി. ബാഴ്‌സയെ തളച്ച റയല്‍ സോസിഡാഡ് 23 പോയിന്റുമായി അഞ്ചാംസ്ഥാനത്ത്.
ഗോള്‍നില
ഒസാസുന 0-3 അത്‌ലറ്റിക്കോ മാഡ്രിഡ്
റയല്‍ സോസിഡാഡ് 1-1 ബാഴ്‌സലോണ
വിയ്യാറയല്‍ 0-2 അലാവ്‌സ്
സെല്‍റ്റവിഗോ 3-1 ഗ്രനഡ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications