'ലയണല്‍ മെസ്സി'യെ സ്വന്തം നാട് നിരോധിച്ചു
ബ്യൂണസ്‌ഐറിസ്: നാലുതവണ തുടര്‍ച്ചയായി ലോകഫുട്‌ബോളര്‍ പട്ടം കരസ്ഥമാക്കിയ, നിരവധി റെക്കോര്‍ഡുകള്‍ക്കുടമയായ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്ക് പിറന്നനാടിന്റെ സ്‌നേഹോപഹാരം. ചില ടീമുകള്‍ ഫുട്‌ബോള്‍ ജഴ്‌സി നമ്പര്‍ ആജീവനാന്തകാലം ഒരു കളിക്കാരന് നല്‍കുന്നതുപോലെ, ലയണല്‍ മെസ്സി എന്ന പേരിന് മെസ്സിമാത്രമായിരിക്കും ഇനി അവകാശി.
അര്‍ജന്റീനയിലെ മെസ്സിയുടെ ജന്മനാടായ റൊസാരിയോയില്‍ ആണ് മെസ്സിയെന്ന പേരില്‍ ഒരാള്‍ മാത്രമുണ്ടായിരിക്കുക. അര്‍ജന്റീനിയന്‍ സ്‌പോര്‍ട്‌സ് വാര്‍ത്താ ഏജന്‍സി മുണ്ടോ ഡി പൊര്‍ട്ടിവയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മെസ്സിക്ക് ആദരമായിട്ടാണ് പേര് സ്വന്തമായി നല്‍കുന്നതെന്ന് ആ നാട്ടുകാര്‍ ഏകസ്വരത്തില്‍ പറയുന്നു.

പേരുകേട്ട ഫുട്‌ബോള്‍ താരങ്ങളുടെ പേരുകള്‍ തങ്ങളുടെ മക്കള്‍ക്കിടുന്നത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സാധാരണമാണ്, പെലയും, മറഡോണയും, റൊള്‍ഡീന്യോയും, നെയ്മറുമൊക്കെ അവിടങ്ങളിലെ സര്‍വസാധാരണമായ പേരുകളാണ്. എന്നാല്‍ ഈ കളിക്കാര്‍ക്കൊന്നും ലഭിക്കാത്ത ഒരു ആദരവാണ് മെസ്സിക്ക് പ്രദേശവാസികള്‍ നല്‍കിയിരിക്കുന്നത്.
ബ്രസീല്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍വരെ എത്തിക്കുകയും മികച്ച കളിക്കാരനുള്ള അവാര്‍ഡ് കരസ്ഥമാക്കുയും ചെയ്തിട്ടുണ്ട് മെസ്സി. ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ്ബിന്റെ സമീപകാലത്തെ നേട്ടങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചതും മെസ്സിയാണ്. ഗോളുകള്‍ നേടുന്നതിലും ഗോളടിപ്പിക്കുന്നതിലും മെസ്സിക്കുള്ള അസാധാരണ മിടുക്കാണ് ഈ കളിക്കാരനെ വേറിട്ടതാക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications