Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രതിഫലത്തില്‍ മെസ്സി എന്നും രാജാവ്, ഒരു വര്‍ഷം ബാഴ്‌സലോണ നല്‍കുന്നത് ഞെട്ടിക്കുന്ന തുക

ബാഴ്‌സലോണ: ആധുനിക ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസങ്ങളുടെ പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട താരമാണ് ബാഴ്‌സലോണ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി. അവസാന സീസണില്‍ ബാഴ്‌സലോണ മാനേജ്‌മെന്റുമായി മെസ്സി ഉടക്കിയതും ക്ലബ്ബ് വിടാന്‍ താല്‍പര്യമറിയിച്ച് കത്ത് നല്‍കിയതുമെല്ലാം വലിയ വിവാദമായിരുന്നു. എന്നാല്‍ ഇതൊന്നും മെസ്സിയുടെ പ്രതിഫലത്തെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഏറ്റവും ഒടുവിലെ കരാര്‍ പ്രകാരം ബാഴ്‌സലോണ ലയണല്‍ മെസ്സിക്ക് ഒരു വര്‍ഷം നല്‍കുന്ന പ്രതിഫലം 1217 കോടി ഇന്ത്യന്‍ രൂപയാണ്. നാല് വര്‍ഷ കരാര്‍ 673 മില്യണ്‍ ഡോളറിനാണ് (4906 കോടി ഇന്ത്യന്‍ രൂപ) മെസ്സി ഒപ്പുവെച്ചിരിക്കുന്നത്. സ്പാനിഷ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2017ല്‍ മെസ്സിയുമായി ബാഴ്‌സലോണ കരാര്‍ പുതുക്കിയത് 167 മില്യണ്‍ യുഎസ് ഡോളറിനാണെന്നാണ് സ്പാനിഷ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തില്‍ ഒരു കായിക താരത്തിന് ലഭിച്ച ഉയര്‍ന്ന കരാര്‍ തുകയാണിത്.

messi

ലഭിക്കുന്ന തുകയുടെ പകുതിയോളം നികുതി ഇനത്തില്‍ സ്‌പെയിനില്‍ തന്നെ മെസ്സിക്ക് നഷ്ടമാകുന്നുണ്ട്. 33കാരനായ താരം ഇതുവരെയുള്ള കരാറിലൂടെ ഏകദേശം 619 മില്യണ്‍ യുഎസ് ഡോളറെങ്കിലും സമ്പാദിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡിന്റെ സാഹചര്യത്തിലുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ക്ലബ്ബുകളെല്ലാം പ്രതിഫലമടക്കം വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മെസ്സിയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നത്.

ബാഴ്‌സലോണ ക്ലബ്ബ് പ്രസിഡന്റ് സ്ഥാനം മെസ്സിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ജോസെഫ് ബാര്‍ത്തോമ്യു രാജിവെച്ചിരുന്നു. പുതിയ പ്രസിഡന്റിനെ മാര്‍ച്ച് 7നാണ് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക. പുതിയ പ്രസിഡന്റിന്റെ നിലപാടുകള്‍ക്കനുസരിച്ചാവും മെസ്സിയുടെ ബാഴ്‌സലോണയിലെ ഭാവി. എന്തായാലും നല്‍കുന്ന പ്രതിഫലത്തിനൊത്ത പ്രകടനം അദ്ദേഹം ടീമിനുവേണ്ടി കാഴ്ചവെച്ചിട്ടുണ്ട്.

ബാഴ്‌സലോണ ക്ലബ്ബിന് ഇത്രയും ആരാധക പിന്തുണ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മെസ്സിയാണ്. ഏകദേശം 30ഓളം കിരീടങ്ങള്‍ ബാഴ്‌സലോണയ്ക്കായി മെസ്സി നേടിക്കൊടുത്തിട്ടുണ്ട്. നിരവധി ക്ലബ്ബുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിട്ടും ബാഴ്‌സലോണയ്ക്ക് വേണ്ടി മാത്രമാണ് മെസ്സി ഇതുവരെ ക്ലബ്ബ് ഫുട്‌ബോള്‍ കളിച്ചിട്ടുള്ളത്. നിലവില്‍ മെസ്സിയുമായുള്ള ബാഴ്‌സയുടെ കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. അടുത്ത സീസണില്‍ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തിയേക്കുമെന്നാണ് വിവരം.

Story first published: Monday, February 1, 2021, 12:24 [IST]
Other articles published on Feb 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+