വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പരിക്കും മെസ്സിയോട് തോറ്റു, തിരിച്ചുവരവ് വൈകില്ല... പരിശീലനം പുനരാരംഭിച്ച് സൂപ്പര്‍ താരം

സെവിയയ്യക്കെതിരായ കളിക്കിടെയാണ് മെസ്സിക്കു പരിക്കേറ്റത്

By Manu

മാഡ്രിഡ്: ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച് ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കളത്തിലേക്കു തിരിച്ചെത്തുന്നു. കൈയ്‌ക്കേറ്റ പൊട്ടലിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്ന മെസ്സി നേരത്തേ കരുതിയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചെത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മെസ്സി ബാഴ്‌സയിലെ ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നു.

1

ലാ ലിഗയില്‍ സെവിയ്യക്കെതിരേ നടന്ന മല്‍സരത്തിനിടെയാണ് എതിര്‍ താരവുമായി കൂട്ടിയിടിച്ചു മെസ്സിയുടെ കൈയ്ക്കു പൊട്ടലേറ്റത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ചാംപ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാനെതിരായ കളിയിലും ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോയിലും മെസ്സിക്കു പുറത്തിരിക്കേണ്ടി വന്നിരുന്നു.

2

കാര്യവട്ടത്ത് കളി കാര്യമാവും.. പരമ്പര തേടി കോലിക്കൂട്ടം, തലസ്ഥാനം ക്രിക്കറ്റ് ലഹരിയില്‍കാര്യവട്ടത്ത് കളി കാര്യമാവും.. പരമ്പര തേടി കോലിക്കൂട്ടം, തലസ്ഥാനം ക്രിക്കറ്റ് ലഹരിയില്‍

പ്രവചനം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന്, സംഭവിച്ചത് മറ്റൊന്ന്!! പ്രതീക്ഷ തകര്‍ത്ത പ്രതിഭകള്‍പ്രവചനം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന്, സംഭവിച്ചത് മറ്റൊന്ന്!! പ്രതീക്ഷ തകര്‍ത്ത പ്രതിഭകള്‍

ഡിഫന്‍ഡര്‍മാരായ ജെറാര്‍ഡ് പിക്വെ, ജോര്‍ഡി ആല്‍ബ എന്നിവര്‍ക്കൊപ്പം മെസ്സി പരിശീലനം നടത്തുന്നതിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം ബാഴ്‌സ പുറത്തുവിട്ടത്. കൈയിലെ കെട്ടുമായാണ് മെസ്സി പരിശീലനം നടത്തിയത്. നവംബര്‍ 24ന് അത്‌ലറ്റികോ മാഡ്രിഡിനെതിരായ ലീഗ് മല്‍സരത്തില്‍ മെസ്സിക്കു തിരിച്ചെത്താനാവുമെന്നാണ് നേരത്തേ ബാഴ്‌സ അറിയിച്ചിരുന്നത്. എന്നാല്‍ പരിശീലനത്തില്‍ പങ്കെടുത്തതോടെ അതിനേക്കാള്‍ നേരത്തേ തന്നെ അദ്ദേഹം മടങ്ങിയെത്തുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു.

Story first published: Thursday, November 1, 2018, 11:11 [IST]
Other articles published on Nov 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X