ചുവപ്പുകാര്‍ഡ് കണ്ട മെസ്സി കട്ടക്കലിപ്പില്‍; കോപ്പ ബ്രസീലിനായി പറഞ്ഞുറപ്പിച്ചത്, മെഡല്‍ നിരസിച്ചു
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടവന്ന അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി കലിപ്പില്‍. റഫറി അനാവശ്യമായി ചുവപ്പുകാര്‍ഡ് കാട്ടിയെന്നും സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വമ്പന്‍ അഴിമതിയിലാണെന്നുമുള്ള ഗുരുതരമായ ആരോപണമാണ് മെസ്സിയ ഉന്നയിച്ചിരിക്കുന്നത്.
ബ്രസീലിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ലഭിക്കേണ്ടിയിരുന്ന ഉറച്ച രണ്ട് പെനാല്‍റ്റികള്‍ റഫറി അനുവദിച്ചില്ലെന്നുകാട്ടി അര്‍ജന്റീന ഫെഡറേഷന്‍ സംഘാടകര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് വീണ്ടും വിവാദം അരങ്ങേറിയത്. ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലിന്റെ 37-ാം മിനിറ്റില്‍ മെസ്സിക്കും ചിലി ക്യാപ്റ്റന്‍ ഗാരി മെഡലിനും റഫറി ചുവപ്പുകാര്‍ഡ് കാട്ടിയിരുന്നു.

കപ്പ് ബ്രസീലിനായി പറഞ്ഞുറപ്പിച്ചത്
ഇരുവരും തര്‍ക്കിക്കുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തതിനാണ് നടപടി. എന്നാല്‍, റഫറി അഴിമതിക്കാരനാണെന്ന് മെസ്സി ആരോപിച്ചു. ആരാധകര്‍ക്ക് നല്ല കളികാണാനുള്ള അവസരമുണ്ടാക്കിയില്ല. ടൂര്‍ണമെന്റിലുടനീളം അര്‍ജന്റീനയ്‌ക്കെതിരെ മോശം നിലപാടാണ് റഫറിമാര്‍ കൈക്കൊണ്ടത്. കപ്പ് ബ്രസീലിനുവേണ്ടി പറഞ്ഞുറപ്പിച്ചതാണ്. ഫൈനലില്‍ റഫറിമാരും വാറും ടൂര്‍ണമെന്റില്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല. പെറു വെറുതെ മത്സരിക്കുക മാത്രമായിരിക്കും ചെയ്യുകയെന്നും മെസ്സി പറഞ്ഞു.

കരിയറില്‍ രണ്ടാംതവണ ചുവപ്പുകാര്‍ഡ്
കരിയറില്‍ രണ്ടാംതവണമാത്രമാണ് മെസ്സിക്ക് ചുവപ്പുകാര്‍ഡ് കാണിക്കുന്നത്. എന്താണ് നടന്നതെന്ന് എല്ലാവരും കണ്ടതാണെന്ന് മെസ്സി പറഞ്ഞു. രണ്ടുപേര്‍ക്കും മഞ്ഞക്കാര്‍ഡ് കാട്ടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും ടീം വിജയിച്ചു എന്നത് സന്തോഷകരമാണെന്നും മെസ്സി പറഞ്ഞു. 2-1 എന്ന സ്‌കോറിനാണ് അര്‍ജന്റീന ചിലിയെ തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ടുതവണ ഫൈനലില്‍ ചിലിയോടേറ്റ പരാജയത്തിന്റെ കണക്കുതീര്‍ക്കാനും ഇതിലൂടെ അര്‍ജന്റീനയ്ക്ക് കഴിഞ്ഞു.

മെസ്സി മെഡല്‍ ബഹിഷ്‌കരിച്ചു
മത്സരത്തിലെ തോല്‍വിക്കുശേഷം മെഡല്‍ വാങ്ങാന്‍ മെസ്സി എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ചിലി ക്യാപ്റ്റന്റെ ചെയ്ത കുറ്റത്തിന് രണ്ടുപേര്‍ക്കും ചുവപ്പുകാര്‍ഡ് കാണിച്ചത് ദുരൂഹമാണ്. ബ്രസീലിനുവേണ്ടി റഫറിമാര്‍ ഒത്തുകളിച്ചെന്ന ആരോപണം നിലനില്‍ക്കെ മെസ്സിക്കെതിരെ എടുത്ത നടപടി വീണ്ടും ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തില്‍ അര്‍ജന്റീന വീണ്ടും പരാതിനല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications