Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡും റൊണാള്‍ഡോയും വിലപിച്ച ഫൈനല്‍, ഇഷ്ട ഗോള്‍ വെളിപ്പെടുത്തി മെസി

ബാഴ്‌സലോണ: ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് ലയണല്‍ മെസി. 2000 മുതല്‍ ലയണല്‍ മെസി ബാഴ്‌സലോണയ്‌ക്കൊപ്പമുണ്ട്. 2005 -ല്‍, ക്ലബിനായി മെസി ആദ്യ ലീഗ് ഗോള്‍ നേടി. അന്ന് താരത്തിന് പ്രായം 17. ബാഴ്‌സലോണയുടെ ലീഗ് ചരിത്രത്തില്‍ ഗോളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. തുടര്‍ന്നു തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല മെസിക്ക്. 15 വര്‍ഷം. 694 മത്സരങ്ങള്‍. 606 ഗോളുകള്‍. ഇപ്പോള്‍ ക്ലബ് കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ഗോള്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ലയണല്‍ മെസി.

2009 ചാമ്പ്യൻസ് ലീഗ് ഫൈനൽ

2009 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വല കുലുക്കിയ ഹെഡറാണ് അറുനൂറില്‍പ്പരം ഗോളുകളില്‍ നിന്നും മെസിക്ക് ഏറ്റവും പ്രിയം.റോമിലെ ഒളിമ്പിക്കോ സ്‌റ്റേഡിയമായിരുന്നു അന്ന് വേദി. ലാലിഗ, കോപ്പ ഡെല്‍ റിയ കിരീടങ്ങളില്‍ ബാഴ്‌സലോണ മുത്തമിട്ടു നില്‍ക്കുന്ന സീസണ്‍. കൈയ്യത്തും അകലത്ത് ചാമ്പ്യന്‍സ് ലീഗ്. മറ്റൊരു സ്പാനിഷ് ക്ലബും അവകാശപ്പെടാത്ത ഹാട്രിക്ക് നേട്ടം മനസില്‍ കണ്ടാണ് പെപ് ഗാര്‍ഡിയോളയുടെ ടീം യുണൈറ്റഡിനെതിരെ പന്തു തട്ടിയത്.

യുണൈറ്റഡിന്റെ മുനയൊടിഞ്ഞു

കളി തുടങ്ങി പത്താം മിനിറ്റില്‍ത്തന്നെ ബാഴ്‌സയ്ക്കായി സാമുവേല്‍ എറ്റുവിന്റെ ആദ്യ ഗോള്‍. എതിരാളികളുടെ മിന്നല്‍ നീക്കത്തില്‍ സ്തബ്ധനായി അലെക്‌സ് ഫെര്‍ഗുസന്‍. പിന്നാലെ വെയ്ന്‍ റൂണിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും റയാന്‍ ഗിഗ്‌സും ഉള്‍പ്പെടുന്ന ചെകുത്താന്മാര്‍ സമനില ഗോളിനായി തുനിഞ്ഞിറങ്ങി. പക്ഷെ ബാഴ്‌സ പ്രതിരോധത്തില്‍ തട്ടി യുണൈറ്റഡ് ആക്രമണങ്ങളുടെ മുനയൊടിയുന്നതാണ് ആരാധകര്‍ കണ്ടത്.

ഇന്ത്യയും ഡേ നൈറ്റ് ടെസ്റ്റിന്, ചരിത്രത്തിനു സാക്ഷിയാവാന്‍ കൊല്‍ക്കത്ത... കാത്തിരിപ്പ് ഇതിനു മാത്രം

നിറംമങ്ങി റൊണാൾഡോ

ലോകം ഉറ്റുനോക്കിയ നിര്‍ണായക മത്സരത്തില്‍ റൊണാള്‍ഡോയെ നിഴലിലാക്കാന്‍ മെസിക്കും അന്ന് സാധിച്ചു. സാവിയും ഇനിയേസ്റ്റയും ചേര്‍ന്ന് എതിര്‍ പാളയത്തില്‍ തുടരെ പന്തെത്തിച്ചതോടെ മെസി ആക്രമണകാരിയായി. 70 ആം മിനിറ്റില്‍ മെസിയിലൂടെ ബാഴ്‌സ വീണ്ടും മാഞ്ചസ്റ്ററിന്റെ ഗോള്‍ മുഖത്ത് നിറയൊഴിച്ചു. വലതു വിങ്ങില്‍ നിന്നും സാവി ഉയര്‍ത്തി നല്‍കിയ നീളന്‍ പാസിന് പെനാല്‍റ്റി ബോക്‌സിലേക്ക് ഓടിയെത്തിയ മെസി കൃത്യമായാണ് തലവെച്ചത്. ഈ സമയത്തു യുണൈറ്റഡ് ഗോള്‍ കീപ്പര്‍ എഡ്‌വിന്‍ വാന്‍ഡര്‍ സാര്‍ കാഴ്ച്ചക്കാരന്‍ മാത്രമായിരുന്നു.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ 2009 ചാമ്പ്യന്‍സ് ലീഗ് ട്രോഫി ഉയര്‍ത്തിയത്.
ബാഴ്‌സയെ സംബന്ധിച്ച് 2009 ചാമ്പ്യന്‍സ് ലീഗ് കിരീടം ഏറെ നിര്‍ണായകമായിരുന്നു. അന്ന് കലാശക്കൊട്ടില്‍ ടീമിനായി നേടിയ ഹെഡറാണ് ക്ലബ് കരിയറില്‍ എക്കാലവും സൂക്ഷിക്കുന്ന ഗോള്‍ ഓര്‍മ്മ, ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലയണല്‍ മെസി വെളിപ്പെടുത്തി. ഗോളുകളുടെ മനോഹാരിതയല്ല, പകരം മത്സരങ്ങളില്‍ അവയ്ക്കുള്ള പ്രധാന്യമാണ് കണക്കിലെടുക്കാറെന്നും മെസി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 28, 2019, 13:20 [IST]
Other articles published on Oct 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+