മെസ്സിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം
ലണ്ടന്‍: ബാഴ്‌സലോണ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ വിമര്‍ശിച്ച് വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. കഴിഞ്ഞദിവസം നടന്ന ലാ ലീഗ മത്സരത്തില്‍ പെനാല്‍റ്റി കിക്ക് സഹതാരത്തിന് നല്‍കിയ മെസ്സിയുടെ പ്രവര്‍ത്തിയെയാണ് ബിടി സ്‌പോര്‍ട്‌സ് അവതാരക ലിന്‍സി ഹിപ്‌ഗ്രേവ് വിമര്‍ശിച്ചത്.
പെനാല്‍റ്റി കിക്ക് നേരിട്ട് പോസ്റ്റിലേക്ക് അടിക്കാതെ പിറകില്‍ നില്‍ക്കുകയായിരുന്ന സഹതാരം ലൂയിസ് സുവാരസ് പാസ് നല്‍കിയ മെസ്സിയുടെ അസാധാരണ പ്രവര്‍ത്തിയെയാണ് ലിന്‍സി വിമര്‍ശിച്ചത്. മത്സരത്തില്‍ രണ്ടുഗോളടിച്ച സുവാരസിന് ഹാട്രിക് തികയ്ക്കാന്‍ അവസരം നല്‍കാനായിരുന്നു മെസ്സി പാസ് നല്‍കിയത്. മെസ്സിയുടെ പാസില്‍ ഗോളടിച്ച് സുവാരസ് ഹാട്രിക് നേടുകയും ചെയ്തിരുന്നു.

മെസ്സിയ ട്വിറ്ററില്‍ വിമര്‍ശിച്ചതിന് പിന്നാലെ ഒട്ടേറെപേര്‍ ലിന്‍സിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു. മിക്കവയും ഒരു സ്ത്രീയെന്ന നിലയില്‍ അവരെ അവഹേളിക്കുന്നതായിരുന്നു. വായടച്ച് അടുക്കളയില്‍ കഴിയേണ്ടവരാണ് സ്ത്രീകളെന്ന് ലിന്‍സിയുടെ പോസ്റ്റുകള്‍ വ്യക്തമാക്കുന്നതെന്ന് ഒരാള്‍ പറഞ്ഞു.
ചില കമന്റുകള്‍ ലൈംഗികപരമായുള്ള വാക്കകള്‍ ഉപയോഗിച്ചുള്ളതായിരുന്നു. ചെറിയൊരു ട്വീറ്റിന് തന്നെ പുരഷന്മാര്‍ ഇത്തരത്തില്‍ പ്രതികരിച്ചത് സ്ത്രീകളോടുള്ള ബഹുമാനക്കുറവാണെന്നും സമൂഹത്തില്‍ അവരെ വിലകല്‍പ്പിക്കാത്തതുകൊണ്ടാണെന്നും ലിന്‍സി തിരിച്ചടിച്ചു. ലിന്‍സിക്ക് പിന്തുണ നല്‍കിയും ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications