Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി x റൊണാള്‍ഡോ, കേമനാരെന്നു ഇനി തര്‍ക്കം വേണ്ട!! നദാലിന്റെ മറുപടി കിറുകൃത്യം

ആധുനിക ഫുട്‌ബോളിലെ യഥാര്‍ഥ ഗോട്ട് (Goat) ആരാണെന്ന കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ ഒരിക്കലും അവസാനിക്കാതെ നീണ്ടു പോവുകയാണ്. രണ്ടു ഇതിഹാസങ്ങളാണ് ഈ സിംഹാസനത്തിനു വേണ്ടി ഇപ്പോഴും പോരടിച്ചു കൊണ്ടിരിക്കിന്നത്. ഒരാള്‍ അര്‍ജന്റൈന്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ടൈക്കറുമായ ലയണല്‍ മെസ്സിയാണെങ്കില്‍ മറ്റൊരാള്‍ പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ്. ഒരു വിഭാഗം മെസ്സിയാണ് ബെസ്‌റ്റെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റൊരു വിഭാഗം പറയുന്നത് റൊണാള്‍ഡോയാണ് കൂടുതല്‍ കേമനെന്നാണ്.

എന്നാല്‍ രണ്ടു പേരില്‍ ആരാണ് ഒരുപടി മുന്നിലെന്നു സ്‌പെയിനിന്റെ മുന്‍ ടെന്നീസ് ഇതിഹാസമായ റാഫേല്‍ നദാല്‍ തിരഞ്ഞെടുത്തിരുന്നു. വളരെ കൃത്യമായ ഉത്തരം തന്നെ ഇക്കാര്യത്തില്‍ അദ്ദേഹം നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി തങ്ങളുടെ അസാധാരണമായ ഫുട്‌ബോള്‍ മികവ് കൊണ്ട് ലോകം അടക്കി ഭരിക്കുന്നവരാണ് മെസ്സിയും റോണോയും. തങ്ങളുടെ പ്രതാപകാലത്തു ഇരുവരും വാരിക്കൂട്ടിയ ബാലണ്‍ ഡിയോര്‍ ട്രോഫികള്‍ തന്നെ ഇതിനു തെളിവാണ്.

RAFAEL NADAL

എട്ടു ബാലണ്‍ ഡിയോറുകളുമായി ലോക റെക്കോര്‍ഡ് കുറിച്ച താരമാണ് മെസ്സിയെങ്കില്‍ റൊണാള്‍ഡോയും ഒട്ടും പിറകിലല്ല. അഞ്ചു തവണയാണ് അദ്ദേഹം കാല്‍പ്പന്തുകളിയിലെ പരമോന്നത പുരസ്‌കാരം കൈക്കലാക്കിയത്. ഫുട്‌ബോള്‍ കരിയറില്‍ മെസ്സിയും റൊണാള്‍ഡോയും കൂടി ഇതിനകം 1700ന് മുകളില്‍ ഗോളുകളും വാരിക്കൂട്ടിയിട്ടുണ്ട്.

നദാലിന്റെ ഉത്തരമറിയാം

കഴിഞ്ഞ വര്‍ഷം ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു ആധുനിക ഫുട്‌ബോളിലെ യഥാര്‍ഥ ഗോട്ട് ആരാണെന്ന കുഴപ്പിക്കുന്ന ചോദ്യത്തിനു റാഫേല്‍ നദാല്‍ മറുപടി നല്‍കിയത്. ഗ്രീസില്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കവെയായിരുന്നു ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇവരില്‍ ആരാണ് കൂടുതല്‍ മിടുക്കനെന്നു നദാലിനോടു ചോദ്യം ചോദിച്ചത്.

ആധുനിക ഫുട്‌ബോളിലെ രണ്ടു ഇതിഹാസങ്ങളില്‍ നിന്നും ഒരാളെ കേമനായി തിരഞ്ഞെടുക്കേണ്ടി വരികയാണെങ്കില്‍ ലയണല്‍ മെസ്സിയെയാവും താന്‍ തിരഞ്ഞെടുക്കുകയെന്നായിരുന്നു നദാലിന്റെ മറുപടി. റൊണാള്‍ഡോയേക്കാള്‍ മെച്ചപ്പെട്ട താരം മെസ്സിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. യഥാര്‍ഥ ഗോട്ടിനെ തിരഞ്ഞെടുത്ത നദാല്‍ താനൊരു റയല്‍ മാഡ്രിഡ് ആരാധകന്‍ കൂടിയാണെന്നും തുറന്നു പറയുകയും ചെയ്തിരുന്നു.

LIONEL MESSI

യൂറോപ്പ് വിട്ട് ഇതിഹാസങ്ങള്‍

ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇപ്പോള്‍ തങ്ങളുടെ ഫുട്‌ബോള്‍ കരിയറിന്റെ അസ്തമയത്തോടു അടുക്കുകയാണ്. രണ്ട്-മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ ഇരുവരും കാല്‍പന്തുകളിയോടു ഗുഡ്‌ബൈ പറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്ന്. യൂറോപ്യന്‍ ഫുട്‌ബോളില്‍ ഏറെക്കാലം വിലസിയ രണ്ടു പേരും ഇപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ രണ്ടു ലീഗുകളിലാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്.

അമേരിക്കയിലം മേജര്‍ ലീഗ് സോക്കറില്‍ (MLS) ഇന്റര്‍ മയാമി ക്ലബ്ബിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ് മെസ്സി. ബാഴ്‌സലോണ, പിഎസ്ജി എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ച ശേഷമാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.

റൊണാള്‍ഡോയാവട്ടെ സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ക്ലബ്ബിനൊപ്പമാണ് ഇപ്പോഴുള്ളത്. റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവന്റസ്, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ തുടങ്ങിയ ടീമുകള്‍ക്കായി കിടിലന്‍ പ്രകടനങ്ങള്‍ അദ്ദേഹം സൗദിയില്‍ പന്ത് തട്ടുന്നത്.

Story first published: Monday, October 28, 2024, 15:11 [IST]
Other articles published on Oct 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+