Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു; തിരിച്ചുവരവുണ്ടാകില്ല

ബ്യൂണസ്‌ഐറിസ്: ഇതിഹാസതുല്യരായ ഫുട്‌ബോള്‍ അതികായരേക്കാള്‍ ഒരുപടി മുന്നില്‍നില്‍ക്കുന്ന അര്‍ജന്റീനയുടെ ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുപ്പതുകാരനായ മെസ്സി റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പോടെ ബൂട്ടഴിക്കാനൊരുങ്ങുകയാണെന്നാണ് സൂചന.

ലോകകപ്പില്‍ ശരാശരി ടീമുമായി ഇറങ്ങാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് ഏതുവരെ മുന്നേറാന്‍ കഴിയും എന്നതില്‍ ഫുട്‌ബോള്‍ വിദഗ്ധര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ചിലര്‍ ഗ്രൂപ്പ്ഘട്ടം കടക്കില്ലെന്ന് പറയുമ്പോള്‍ ചിലര്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന മടങ്ങുമെന്ന് പ്രവചിക്കുന്നുണ്ട്. എന്തായാലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് കടുത്ത അര്‍ജന്റീനന്‍ ആരാധകര്‍ പോലും കരുതുകയില്ല.

messi

എങ്ങിനെയായാലും ടീം ലോകകപ്പില്‍ നിന്നും തിരിച്ചെത്തിയാലുടന്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തും. നേരത്തെ ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുശേഷം മെസ്സി വിരമിക്കുകയാണെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് രാജ്യത്തിനുവേണ്ടി തീരുമാനം മാറ്റുകയായിരുന്നു.

മെസ്സിയെപോലെ അമാനുഷനായ ഒരു കളിക്കാരന്‍ അര്‍ഹിച്ച പിന്തുണ ഒരിക്കലും ടീമില്‍നിന്നും കിട്ടിയിട്ടില്ല. പലപ്പോഴും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റേണ്ടിവന്ന മെസ്സിക്ക് രാജ്യത്തെ ആരാധകരുടെ വിമര്‍ശനത്തിനും ഇടയാകേണ്ടിവന്നു. ലോകകപ്പിനൊരുങ്ങുന്ന ടീമിലും മെസ്സി സംതൃപ്തനല്ല. ഇനിയൊരു മേജര്‍ ടൂര്‍ണമെന്റില്‍ രാജ്യത്തിനുവേണ്ടി കളിക്കാന്‍ താനുണ്ടാകില്ലെന്ന സൂചനയും മെസ്സി നല്‍കിക്കഴിഞ്ഞു. മെസ്സി ടീം വിടാനൊരുങ്ങമ്പോള്‍ മെസ്സിക്കുശേഷം അര്‍ജന്റീനയുടെ ഫുട്‌ബോള്‍ എത്രമാത്രം മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് ആരാധകര്‍.

Story first published: Friday, March 30, 2018, 10:25 [IST]
Other articles published on Mar 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+