Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രമെഴുതി ലയണല്‍ മെസ്സി; വമ്പന്‍ റെക്കോര്‍ഡ്

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ചരിത്രമെഴുതി ബാഴ്‌സലോണ താരം ലയണല്‍ മെസ്സി. തുടര്‍ച്ചയായ 15 ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തമാക്കിയത്. കഴിഞ്ഞദിവസം സ്ലാവിയ പ്രാഗിനെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ നേടിയതോടെണ് മെസ്സി ചരിത്രത്തില്‍ ഇടം നേടിയത്. മത്സരം തുടങ്ങി 3-ാം മിനിറ്റില്‍ തന്നെ മെസ്സി ഗോള്‍ സ്‌കോര്‍ ചെയ്തു.

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മെസ്സി തന്റെ ലീഡ് ഉയര്‍ത്തുകയും ചെയ്തു. നിലവില്‍ മെസ്സിക്ക് 67 ചാമ്പ്യന്‍സ് ലീഗ് ഗോളുകളുണ്ട്. തൊട്ടടുത്തുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 62 ഗോളുകളും മൂന്നാം സ്ഥാനത്തുള്ള കരിം ബെന്‍സിമയ്ക്ക് 43 ഗോളുകളുമുണ്ട്. നില്‍സ്റ്റല്‍ റോയ്(39), ലെവന്‍ഡോസ്‌കി(39) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനത്തുള്ള മറ്റുള്ളവര്‍.

messi

2005-06 സീസണ്‍ മുതല്‍ മെസ്സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നു. പനാത്തിനായിക്കോസിനെതിരെ സ്‌കോര്‍ ചെയ്തായിരുന്നു സൂപ്പര്‍ താരത്തിന്റെ തുടക്കം. സ്ലാവിയ പ്രാഗിനെതിരെ സ്‌കോര്‍ ചെയ്തതോടെ ചാമ്പ്യന്‍സ് ലീഗില്‍ 33 വ്യത്യസ്ത ടീമുകള്‍ക്കെതിരെ സ്‌കോര്‍ ചെയ്യാനും മെസ്സിക്ക് കഴിഞ്ഞു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും, റൗള്‍ ഗോണ്‍സാല്‍വെസും 33 ടീമുകള്‍ക്കെതിരെ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ്. ക്രിസ്റ്റിയാനോ 127 ഗോളുകള്‍ നേടിയപ്പോള്‍ മെസ്സി 112ഉം റൗള്‍ 71 ഗോളും നേടിയിട്ടുണ്ട്.

Story first published: Thursday, October 24, 2019, 9:40 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+