Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്ലാം മെസ്സിയുടെ കൈയില്‍? അര്‍ജന്റീന ടീം സെലക്ഷനില്‍ പങ്കുണ്ടോ? മുന്‍ കോച്ച് പറയുന്നത് ഇങ്ങനെ...

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പിനു ശേഷം ഇതിഹാസ താരവും മുന്‍ നായകനുമായ ലയണല്‍ മെസ്സിയെ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ ഫുട്‌ബോള്‍ ലോകം കണ്ടിട്ടില്ല. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന തോറ്റ് പുറത്തായ ശേഷം ടീമില്‍ നിന്നും മാറിനില്‍ക്കുകയാണ് മുന്‍ ലോക ഫുട്‌ബോളര്‍. ഇനിയെപ്പോള്‍ താരം ടീമില്‍ തിരിച്ചെത്തുമെന്ന കാര്യം അവ്യക്തമാണ്.

ദേശീയ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ മെസ്സിക്കും പങ്കുണ്ടെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മെസ്സിയോട് കൂടി ആലോചിച്ചാണ് കുറച്ചു കാലമായി ടീമിനെ തിരഞ്ഞെടുക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവ നിഷേധിച്ചു കൊണ്ട് മുന്‍ കോച്ചായ ജെറാര്‍ഡോ മാര്‍ട്ടിനോ രംഗത്തുവന്നു.

കെട്ടുകഥയെന്ന് മാര്‍ട്ടിനോ

കെട്ടുകഥയെന്ന് മാര്‍ട്ടിനോ

മെസ്സിയുടെ അഭിപ്രായം തേടിയാണ് അര്‍ജന്റീന ടീമിനെ തിരഞ്ഞടുക്കുന്നത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കെട്ടുകഥയാണെന്ന് മാര്‍ട്ടിനോ വ്യക്തമാക്കി. തുടര്‍ച്ചയായി രണ്ടു തവണ അര്‍ജന്റീന കോപ്പയുടെ ഫൈനലിലെത്തിയപ്പോള്‍ ടീമിന്റെ പരിശീലകനായിരുന്ന മാര്‍ട്ടിനോ.
2015, 16 വര്‍ഷങ്ങളിലാണ് അര്‍ജന്റീന കോപ്പയുടെ ഫൈനലില്‍ കളിച്ചത്. എന്നാല്‍ രണ്ടിലും ചിലിയോട് പരാജയപ്പെടുകയായിരുന്നു. രണ്ടാം തവണയും ഫൈനലില്‍ ടീം തോല്‍വിയേറ്റുവാങ്ങിയതോടെ മാര്‍ട്ടിനോ പരിശീലകസ്ഥാനമൊഴിയുകയായിരുന്നു.

മെസ്സിയുടെ നിര്‍ദ്ദേശം പരിഗണിക്കേണ്ടതില്ല

മെസ്സിയുടെ നിര്‍ദ്ദേശം പരിഗണിക്കേണ്ടതില്ല

ടീം സെലക്ഷനുമായി ബന്ധപ്പെട്ട് മെസ്സി നിര്‍ദേശം നല്‍കിയാല്‍ അത് പരിശീലകര്‍ പരിഗണിക്കേണ്ടതില്ല. താന്‍ കോച്ചായിരുന്നപ്പോഴും അതാണ് ചെയ്തതെന്നും മാര്‍ട്ടിനോ പറഞ്ഞു. അമേരിക്കന്‍ ക്ലബ്ബായ അറ്റ്‌ലാന്റ യുനൈറ്റഡിന്റെ പരിശീലകനായ അദ്ദേഹം സീസണിനു ശേഷം സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുകയാണ്.
മെസ്സിയാണ് ടീമിനെ തീരുമാനിക്കുന്നത് എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ താന്‍ കോച്ചായിരുന്നപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ അവ മുഖവിലയ്‌ക്കെടുത്തിരുന്നില്ലെന്നും മാര്‍ട്ടിനോ പറയുന്നു.

വസ്തുതകള്‍ നോക്കൂ

വസ്തുതകള്‍ നോക്കൂ

താന്‍ മാത്രമല്ല മെസ്സിക്കു ടീം സെലക്ഷനിലുള്ള പങ്കിനെക്കുറിച്ച് നിഷേധിക്കുന്നത്. വസ്തുതകള്‍ നോക്കുമ്പോള്‍ ഏതൊരാള്‍ക്കും താന്‍ പറഞ്ഞത് യാഥാര്‍ഥ്യമാണെന്ന് ബോധ്യമാവുമെന്നും മാര്‍ട്ടിനോ വ്യക്തമാക്കി. 2014ലെ ലോകകപ്പ് ടീമിനെ നോക്കൂ. അന്ന് പുറത്താക്കപ്പെട്ട ചിലര്‍ തൊട്ടടുത്ത വര്‍ഷം ടീമിലെത്തി. തിരിച്ചുവരില്ലെന്ന് ചിലര്‍ പറഞ്ഞ താരങ്ങള്‍ 2017ല്‍ ടീമില്‍ തിരികെയെത്തിയിട്ടുമുണ്ട്. പുറത്തുള്ളവര്‍ പറയുന്നത് പോലെയല്ല കാര്യങ്ങളെന്നാണ് ഇവയെല്ലാം തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചര്‍ച്ച ചെയ്യാറില്ല

ചര്‍ച്ച ചെയ്യാറില്ല

ഒരു കാര്യത്തെക്കുറിച്ച് ഇരുന്ന് കൂടിയാലോചിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്നതാണ് അര്‍ജന്റീനയുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന് മാര്‍ട്ടിനോ പറഞ്ഞു. ആരൊക്കെ, എന്തൊക്കെ ടീമിനെക്കുറിച്ച് പറഞ്ഞാലും അതേക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നും അങ്ങനെയൊരു രീതി അര്‍ജന്റീനയ്ക്ക് ഇല്ലെന്നതും പോരായ്മയാണെന്ന് മാര്‍ട്ടിനോ കൂട്ടിച്ചേര്‍ത്തു.
പരാഗ്വേ ടീമിനൊപ്പമുള്ള നേട്ടങ്ങളാണ് തന്റെ കരിയറിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പരാഗ്വേയെ 2010ലെ ലോകകപ്പിന്റെ നോക്കൗട്ട്‌റൗണ്ടിലും 2011ലെ കോപ്പ അമേരിക്കയുടെ ഫൈനലിലുമെത്തിക്കാന്‍ മാര്‍ട്ടിനോയ്ക്കായിരുന്നു.

Story first published: Monday, October 29, 2018, 16:03 [IST]
Other articles published on Oct 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+