Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോയല്ല, കൂടുതല്‍ സ്വാര്‍ഥന്‍ മെസ്സി!! പറഞ്ഞത് മുന്‍ അര്‍ജന്റൈന്‍ ഇതിഹാസം, ഈ കാരണം

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളായി വിലയിരുത്തപ്പെടുന്ന താരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ മിടുക്കരായ ഇരുവരും പല മാച്ച് വിന്നിങ് പ്രകടനങ്ങളും ഇതിനകം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. കളിക്കളത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ വളരെ സെല്‍ഫിഷായ പ്രവര്‍ത്തികളുടെ പേരില്‍ വിമര്‍ശനം നേരിട്ടിട്ടുള്ള താരമാണ് റൊണാള്‍ഡോ. എന്നാല്‍ മെസ്സിയെക്കുറിച്ച് അത്തരത്തിലുള്ള അഭിപ്രായങ്ങളൊന്നും കാര്യമായി കേള്‍ക്കുകയും ചെയ്തിട്ടില്ല.

പക്ഷെ അര്‍ജന്റീനയുടെ മുന്‍ ഇതിഹാസമായ മരിയോ കെംപസ് ഒരിക്കല്‍ മെസ്സിക്കെതിരേ ആഞ്ഞടിച്ചിരുന്നു. മെസ്സി വളരെയധികം സ്വാര്‍ഥനായ ഫുട്‌ബോളര്‍ ആണെന്നായിരുന്നു ഒരു അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇതിന്റെ കാരണത്തെക്കുറിച്ച് കെംപസ് വിശദീകരിക്കുകയും ചെയ്തിരുന്നു. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കു വേണ്ടി മെസ്സി കളിച്ചിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

LIONEL MESSI

മെസ്സിയില്‍ മാറ്റം

മെസ്സിയെന്നാല്‍ മെസ്സിയാണ്, മെസ്സിയെന്നാല്‍ ബാഴ്‌സലോണയുമാണ്. നിങ്ങള്‍ എന്താണോ ചെയ്യുന്നത്, എന്താണോ ചെയ്യാതിരിക്കുന്നത് എന്നതാണ് പ്രധാനം. മെസ്സി ഗ്രൗണ്ടിലുള്ളപ്പോള്‍ നിങ്ങള്‍ തയ്യാറായി ഇരിക്കണം. കാരണം ഏതു നിമിഷമാണ് അവന്‍ നിങ്ങളെ കുഴപ്പത്തിലാക്കുകയെന്നു അറിയാന്‍ സാധിക്കില്ലായെന്നും 1978ല്‍ അര്‍ജന്റീനയ്‌ക്കൊപ്പം ലോക ചാംപ്യന്‍മാരായ സംഘത്തിലുണ്ടായിരുന്ന മരിയോ കെംപസ് പറയുന്നു.

മെസ്സി നമ്മളെ ആശ്ചര്യപ്പെടുത്താറില്ല. അവന്‍ എല്ലാം ചെയ്യുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞിട്ടുള്ളതാണ്. എന്നിരുന്നാലും മെസ്സി ഇപ്പോള്‍ കാര്യങ്ങളെ അല്‍പ്പം സ്ലോ ആക്കിയിട്ടുണ്ടെന്നു ഞാന്‍ കരുതുന്നു. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങളും സ്വയം തന്നെ ചെയ്യാന്‍ അവന്‍ ആഗ്രഹിക്കുന്നതായി തനിക്കു കാണാന്‍ കഴിയുന്നതായും കെംപസ് അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ടീം പ്ലെയറല്ല

ലയണല്‍ മെസ്സി നേരത്തേ ഒരു ടീം പ്ലെയറായിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ സ്വാര്‍ഥനായി കഴിഞ്ഞതായി മരിയോ കെംപസ് വിമര്‍ശിക്കുന്നു. നേരത്തേ ഒരു ടീം പ്ലെയറായിട്ടായിരുന്നു ഞാന്‍ അവനെ കണ്ടിരുന്നത്. പക്ഷെ ഇപ്പോഴത്തെ ചില പ്രവര്‍ത്തികള്‍ കാണുമ്പോള്‍ മെസ്സിയെ കൂടുതല്‍ സെല്‍ഫിഷായാണ് കാണപ്പെടുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേര്‍ വിപരീതമാണിത്. അദ്ദേഹം തനിക്കു വേണ്ടിയല്ല, മറിച്ചു ടീമിനു വേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നതെന്നായിരുന്നു കെംപസ് തുറന്നടിച്ചത്.

ഞാന്‍ മറ്റൊരു കാര്യം കൂടി പറയാം. ഞങ്ങള്‍ അര്‍ജന്റീനക്കാര്‍ മെസ്സിയെ വിമര്‍ശിക്കുന്നവരാണ്. കാരണം ഞങ്ങള്‍ക്കുള്ളതിനെ എല്ലായ്‌പ്പോഴും ഞങ്ങള്‍ വിമര്‍ശിക്കാറുണ്ട്. ആര്‍ക്കൊപ്പം കളിക്കാനാണ് ആഗ്രഹമെന്നു നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ ഞാന്‍ മെസ്സിയുടെ പേരായിരിക്കും പറയുക. കാരണം ഡിയേഗോ മറഡോണയ്‌ക്കൊപ്പം താന്‍ കളിച്ചു കഴിഞ്ഞതായും മരിയോ കെംപസ് വ്യക്തമാക്കിയിരുന്നു.

CRISTIANO RONALDO

കൂടുതല്‍ അസിസ്റ്റുകള്‍ ആര്‍ക്ക്?

ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനേ റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കായും വിവിധ ക്ലബ്ബുകള്‍ക്കായും ഒരുപാട് ഗോളുകള്‍ നേടുകയും ഗോളവസരങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുള്ളവരാണ്. അര്‍ജന്റീനയ്ക്കായി 289 മല്‍സരങ്ങളില്‍ നിന്നും 112 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം.

പോര്‍ച്ചുഗലിനായി 216 മല്‍സരങ്ങളില്‍ നിന്നും 133 ഗോളും റൊണാള്‍ഡോ അടിച്ചെടുത്തിട്ടുണ്ട്. അസിസ്റ്റുകളുടെ കാര്യമെടുത്താല്‍ മെസ്സി ഏറെ മുന്നിലാണ്. 60 അസിസ്റ്റുകളാണ് ദേശീയ ടീമില്‍ താരം നല്‍കിയത്. റൊണാള്‍ഡോയുടെ പേരില്‍ 45 എണ്ണം മാത്രമേയുള്ളൂ.

ക്ലബ്ബ് കരിയറെടുത്താല്‍ ബാഴ്‌സലോണയുടെ എക്കാലത്തെയും വലിയ ഗോളടിവീരനും അസിസ്റ്റുകള്‍ നല്‍കിയ താരവും മെസ്സിയാണ്. 778 മല്‍സരങ്ങളില്‍ നിന്നും 672 ഗോളുകള്‍ വാരിക്കൂട്ടിയ അദ്ദേഹം 303 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്.

റൊണാള്‍ഡോയാവട്ടെ റയല്‍ മാഡ്രിഡിന്റെയും ഓള്‍ടൈം ഗോള്‍വേട്ടക്കാരനാണ്. 438 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 450 ഗോളുകളാണ്. കൂടാതെ 131 അസിസ്റ്റുകളും നല്‍കി. അസിസ്റ്റുകളുടെ കാര്യത്തില്‍ മുന്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയേക്കാള്‍ (165 അസിസ്റ്റ്) പിറകിലാണ് റൊണാള്‍ഡോ.

Story first published: Saturday, November 2, 2024, 13:44 [IST]
Other articles published on Nov 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+