Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി രണ്ട് ഗോളടിച്ചപ്പോള്‍ ക്രിസ്റ്റിയാനോയെ കണക്കിന് പരിഹസിച്ച് ആരാധകര്‍

ടെല്‍ അവീവ്: തുടര്‍ച്ചയായ രണ്ട് സൗഹൃദ മത്സരത്തിലും ലയണല്‍ മെസ്സി സ്‌കോര്‍ ചെയ്തതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പരിഹസിച്ച് മെസ്സി ആരാധകര്‍. ബ്രസീലിനെതിരെ വിജയഗോള്‍ നേടിയ മെസ്സി യുറുഗ്വയെ സമനിലയില്‍ തളച്ച അവസാന മിനിറ്റ് ഗോളിനും ഉടമയായിരുന്നു. മൂന്നു മാസത്തെ വിലക്കിനുശേഷം തിരിച്ചെത്തിയ രണ്ട് മത്സരത്തിലും മെസ്സി സ്‌കോര്‍ ചെയ്തതോടെ ആരാധര്‍ ആവേശത്തിലാണ്.

മെസ്സിയുടെ ആരാധകരെല്ലാം ഇപ്പോള്‍ കൂട്ടത്തോടെ ക്രിസ്റ്റിയാനോയെ പരിഹസിക്കുന്ന തിരക്കിലാണ്. യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ അവസാന രണ്ടു കളികളില്‍ ക്രിസ്റ്റിയാനോ നാല് ഗോള്‍ നേടിയെങ്കിലും മെസ്സിയുടെ മികവില്ലെന്നാണ് പരിഹാസം. മെസ്സി ലോകോത്തര ടീമുകള്‍ക്കെതിരെ സ്‌കോര്‍ ചെയ്യുമ്പോള്‍ ക്രിസ്റ്റിയാനോ ലക്‌സംബര്‍ഗ്, ലിത്വാനിയ ടീമുകളോടാണ് ഗോളടിക്കുന്നതെന്ന് ആരാധകര്‍ കളിയാക്കുന്നു.

lionelmessiscoredhis70thgoalagainsturuguay

മെസ്സി ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കെതിരെയാണ് പെനാല്‍റ്റി സ്‌കോര്‍ ചെയ്യുന്നതെന്നാണ് ഒരു ആരാധകന്റെ വാദം. മെസ്സി ഗോളടിക്കുന്നു, അടിപ്പിക്കുന്നു. ക്രിസ്റ്റ്യാനോ മൈതാനത്തെ പഴിക്കുന്നു എന്നാണ് മറ്റൊരു ആരാധകന്റെ വിമര്‍ശനം. വിക്കി പീഡിയയ്ക്കുപോലും അറിയാത്ത കളിക്കാര്‍ക്കെതിരെയാണ് ക്രിസ്റ്റിയാനോ കളിക്കുന്നതെന്നും പരിഹാസമുണ്ട്. മെസ്സിയാകട്ടെ ലോകോത്തര താരങ്ങള്‍ക്കെതിരെയാണെന്നും ആരാധകര്‍ പറയുന്നു.

messivsuruguay

ക്രിസ്റ്റ്യാനോയ്ക്ക് പരിഹാസമുണ്ടെങ്കിലും പോര്‍ച്ചുഗലിനായി 99 ഗോള്‍ നേടിയ താരം 100 ഗോളെന്ന നേട്ടത്തിനടുത്താണ്. മെസ്സിയാകട്ടെ 70 ഗോളാണ് ഇതുവരെയായി അര്‍ജന്റീനയ്ക്കുവേണ്ടി നേടിയത്. ക്ലബ്ബ് തലത്തില്‍ മെസ്സി ഗോള്‍വേട്ട നടത്തുമ്പോഴും രാജ്യത്തിനുവേണ്ടി മികവു കാട്ടുന്നില്ലെന്ന വിമര്‍ശനവുമുണ്ട്. പത്തുവര്‍ഷത്തിലധികമായി ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് മെസ്സിയും ക്രിസ്റ്റിയാനോയും. ഇരുവരുടേയും ആരാധകര്‍ പരസ്പരം പരിഹസിക്കുന്നതും ഇതാദ്യമായല്ല.

Story first published: Tuesday, November 19, 2019, 12:00 [IST]
Other articles published on Nov 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+