മെസ്സിയെ കാത്തിരിക്കുന്നത് രണ്ടുവര്‍ഷത്തെ വിലക്ക്; അടുത്ത കോപ്പയും ലോകകപ്പും കളിക്കാനാകില്ല
റിയോ ഡി ജനീറോ: അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് രണ്ടുവര്‍ഷത്തെ വിലക്കുവരെ ലഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ അഴിമിയാണെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് നടപടിക്കൊരുങ്ങുന്നത്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റഫറിമാരും സംഘാടകരും അര്‍ജന്റീനയ്‌ക്കെതിരെ പക്ഷപാതപരമായി പ്രവര്‍ത്തിച്ചെന്നാണ് മെസ്സിയുടെ ആരോപണം.
ബ്രസീലിനെതിരായ സെമി ഫൈനലിലും ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലിലും റഫറിമാരുടെ തീരുമാനങ്ങള്‍ അര്‍ജന്റീനയ്‌ക്കെതിരായിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സി ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ രംഗത്തെത്തിയത്. മാത്രമല്ല, കോപ്പ ലൂസേഴ്‌സ് ഫൈനല്‍ ജേതാക്കള്‍ക്കുള്ള മെഡല്‍ദാന ചടങ്ങും മെസ്സി പ്രതിഷേധ സൂചകമായി ബഹിഷ്‌കരിച്ചു.

മെസ്സിക്ക് വിലക്ക് ഭീഷണി
ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമപ്രകാരം മെസ്സി ഗുരുതരമായ അച്ചടക്ക ലംഘനടത്തിയതായാണ് സൂചന. മെസ്സിക്കെതിരായ നടപടി അംഗീകരിക്കപ്പെട്ടാല്‍ അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയാകും അത്. ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. മാത്രമല്ല, 2020ല്‍ അര്‍ജന്റീനയും കൊളംബിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിലും മെസ്സിക്ക് കളിക്കാനാകില്ല.

അര്‍ജന്റീനയ്ക്ക് തിരിച്ചടിയാകും
കഴിഞ്ഞ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മെസ്സിയുടെ അസാന്നിധ്യമുണ്ടായപ്പോഴെല്ലാം അര്‍ജന്റീനയ്ക്ക് തോല്‍വിയും സമനിലയുമായിരുന്നു. അവസാന മത്സരത്തില്‍ മെസ്സിയുടെ മികവിലാണ് ടീം ഒടുവില്‍ റഷ്യയിലേക്ക് ടിക്കറ്റെടുത്തതും. പഴയ പ്രതാപത്തിന്റെ നിഴല്‍മാത്രമായ അര്‍ജന്റീനയ്ക്ക് മെസ്സിയില്ലാതെ ലോകകപ്പ് യോഗ്യത കടക്കാന്‍ ബുദ്ധിമുട്ടാകും.

മെസ്സിയുടെ ആരോപണം
ബ്രസീലിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയുടെ ഉറച്ച പെനാല്‍റ്റി അപ്പീലുകള്‍ റഫറി തള്ളിയിരുന്നു. മാത്രമല്ല, വാര്‍ റഫറിയും അര്‍ജന്റീനയുടെ അപ്പീല്‍ പരിഗണിച്ചില്ല. ഇതിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. ബ്രസീലിനായി കോപ്പ കിരീടം നേരത്ത ഉറപ്പിച്ചതാണെന്നും പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ഇടപെട്ടെന്നും അര്‍ജന്റീന ആരോപിക്കുന്നുണ്ട്. ലൂസേഴ്‌സ് ഫൈനലില്‍ മെസ്സിക്കെതിരെ ചുവപ്പ് കാര്‍ഡ് കാട്ടിയതും വിവാദത്തിലാണ്. ഫുട്‌ബോള്‍ കരിയറില്‍ ഇത് രണ്ടാംതവണ മാത്രമാണ് മെസ്സിക്ക് ചുവപ്പുകാര്‍ഡ് ലഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications