അര്‍ജന്റീന ഫാന്‍സിന് ആഹ്ലാദിക്കാം... മെസ്സി തിരിച്ചെത്തുന്നു, മടങ്ങിവരവ് അടുത്ത വര്‍ഷമെന്ന് സൂചന
ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ അതികായന്‍മാരായ അര്‍ജന്റീന റഷ്യന്‍ ലോകകപ്പിനു ശേഷം മാറ്റത്തിന്റെ വഴിയിലാണ്. റഷ്യന്‍ ലോകകപ്പിലേറ്റ ദുരന്തത്തിനു ശേഷം ടീമിനെ അടിമുടി ഉടച്ചു വാര്‍ത്തുകൊണ്ടിരിക്കുകയാണ് ഗ്ലാമര്‍ ടീം. ഇതിന്റെ ഭാഗമായി സീനിയര്‍ താരങ്ങളെയെല്ലാം ടീമിന്റെ പുതിയ കോച്ചായി ചുമതലയേറ്റ ലയണല്‍ സ്‌കലോനി ഒഴിവാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ലോകകപ്പിനു ശേഷം ടീമില്‍ നിന്നും സ്വയം മാറിനില്‍ക്കുന്ന ഇതിഹാസതാരം ലയണല്‍ മെസ്സിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് അസോസിയേഷനും കോച്ചും ആരാധകരുമെല്ലാം. ഒടുവില്‍ മെസ്സിയുടെ തിരിച്ചുവരവിനെക്കുറിച്ച് ടീമിന്റെ ജനറല്‍ മാനേജരായ ജോര്‍ജ് ബ്യുറുച്ചാഗ വെളിപ്പെടുത്തിയിരിക്കുകയാണ്.

മെസ്സിക്ക് അതിനു സാധിക്കില്ല
അര്‍ജന്റീന ടീമില്‍ നിന്നും അനിശ്ചിത കാലത്തേക്കു മാറിനില്‍ക്കാന്‍ മെസ്സിയെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്ന് ബ്യുറുച്ചാഗ വ്യക്തമാക്കി. അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അവിഭാജ്യഘടകമാണ് മെസ്സി.
മെസ്സിയുടെ തിരിച്ചുവരവിനെക്കുറിച്ച് കൃത്യമായ ഒരു തിയ്യതി ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്തായാലും ഈ വര്‍ഷം അദ്ദേഹം ടീമിനായി കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ടെന്നും ബ്യുറുച്ചാഗ കൂട്ടിച്ചേര്‍ത്തു. 1986ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരേ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം.

അടുത്ത വര്‍ഷം മടങ്ങിവരും
മെസ്സിയില്ലാത്ത അര്‍ജന്റീന ടീമിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. മെസ്സിക്കും അത്ര പെട്ടെന്ന് ദേശീയ ടീമിനെ ഉപേക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
തീര്‍ച്ചയായും അടുത്ത വര്‍ഷം മെസ്സിയെ വീണ്ടും അര്‍ജന്റീനയുടെ ജഴ്‌സിയില്‍ കാണാന്‍ കഴിയുമെന്ന് തന്നെയാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്ന് ബ്യുറുച്ചാഗ പറഞ്ഞു. അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പാ അമേരിക്കയാണ് അര്‍ജന്റീന ഇനി മാറ്റുരയ്ക്കുന്ന പ്രധാന ടൂര്‍ണമെന്റ്.

ഒരു തവണ വിരമിച്ചു
17ാം വയസ്സില്‍ അര്‍ജന്റീനയ്ക്കു വേണ്ടി അരങ്ങേറിയ മെസ്സി ഇതുവരെ 128 മല്‍സരങ്ങളില്‍ രാജ്യത്തിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. മൂന്നു ലോകകപ്പുകളിലും താരം കളിച്ചു. എന്നാല്‍ ഒരു അന്താരാഷ്ട്ര കിരീടം പോലും സീനിയര്‍ ടീമിനൊപ്പം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് മെസ്സിയുടെ പോരായ്മയാണ്. 2014ലെ ലോകകപ്പിന്റെയും 2007, 15, 16 എഡിഷനുകളിലെ കോപ്പാ അമേരിക്കയുടെയും ഫൈനലില്‍ അര്‍ജന്റീന തോല്‍ക്കുകയായിരുന്നു.
2016ലെ കോപ്പയുടെ ഫൈനലില്‍ ചിലിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റതില്‍ മനം നൊന്ത് വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സി പിന്നീട് കുറച്ചു കാലത്തിനു ശേഷം തീരുമാനം പിന്‍വലിച്ച് ടീമില്‍ തിരിച്ചെത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications