Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് ലീഗില്‍ ചരിത്രം രചിച്ച് മെസ്സി, 300 ഗോള്‍ നേടുന്ന ആദ്യ താരം

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ചരിത്രം രചിച്ച് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ലീഗിന്റെ ചരിത്രത്തില്‍ മുന്നൂറ് ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് താരം സ്വന്തമാക്കിയത്.

സ്‌പോര്‍ട്ടിങ്ങിനെതിരായ മത്സരത്തിലാണ് മെസ്സി തന്റെ മുന്നൂറാം ഗോള്‍ നേടിയത്. മത്സരത്തില്‍ 25-ാം മിനിറ്റിലാണ് തന്റെ 300-ാം ഗോള്‍ താരം കണ്ടെത്തിയത്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

11 വര്‍ഷത്തിനിടെ 335 മത്സരങ്ങളില്‍ നിന്നാണ് മെസ്സി മുന്നൂറ് ഗോള്‍ കണ്ടെത്തിയത്. അത്‌ലറ്റികോ ബില്‍ബാവോയ്ക്കായി 251 ഗോളുകള്‍ നേടിയിട്ടുള്ള ടെല്‍മോ സാറയാണ് മെസിക്ക് പിന്നിലുള്ളത്. എന്നാല്‍ 246 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാം സ്ഥാനത്താണ്.

മെസ്സിക്കൊപ്പം നേട്ടം ബാഴ്‌സയ്ക്കും

മെസ്സിക്കൊപ്പം നേട്ടം ബാഴ്‌സയ്ക്കും

സ്‌പോര്‍ട്ടിങ്ങിനെതിരായ മത്സരത്തില്‍ ആദ്യം ഗോള്‍ നേടി മെസ്സി തന്റെ ആകെ ഗോള്‍ നേട്ടം 300 ആക്കി ഉയര്‍ത്തിയപ്പോള്‍. നിമിഷങ്ങള്‍ക്കകം സ്‌പോര്‍ട്ടിങ്ങ് തിരിച്ചടിച്ച് സമനില പിടിച്ചു. എന്നാല്‍ ആറ് മനിറ്റിനിടെ ഗോള്‍ നേടി മെസ്സി, ബാഴ്‌സലോണ ക്ലബ്ബിന്റെ ഗോള്‍ നേട്ടം പതിനായിരത്തിലെത്തിച്ചു.

ചര്‍ച്ചാ വിഷയമായ പെനാല്‍റ്റി

ചര്‍ച്ചാ വിഷയമായ പെനാല്‍റ്റി

കഴിഞ്ഞ മത്സരത്തില്‍ സുവാരസിനൊപ്പമുള്ള പെനാല്‍റ്റി ഗോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മെസ്സി ചരിത്ര നേട്ടത്തിലെത്തിയത്.

മികച്ച ഫോമില്‍ ബാഴ്‌സ

മികച്ച ഫോമില്‍ ബാഴ്‌സ

സ്‌പോര്‍ട്ടിങ്ങിനെതാരായ മത്സരത്തിലെ ജയത്തോടെ ലാലിഗയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് 24 മത്സരങ്ങളില്‍ നിന്നും 60 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് 54 പോയിന്റും. മൂന്നാം സ്ഥാനത്തുള്ള റയലിന് 53 പോയിന്റുമാണുള്ളത്.

മത്സരത്തില്‍ നേട്ടം ടീമിനും

മത്സരത്തില്‍ നേട്ടം ടീമിനും

മെസ്സി 300-ാം ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ബാഴ്‌സ ജയിച്ചത് 3-1ന്. മെസ്സി രണ്ടും സുവാരസ് ഒരു ഗോളും നേടി.

Story first published: Thursday, February 18, 2016, 9:46 [IST]
Other articles published on Feb 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+