For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അര്‍ജന്റീനയോടു മെസ്സി ഗുഡ്‌ബൈ പറയുന്നു! ഒരു വര്‍ഷം കളിക്കില്ല, കാരണമറിയാം

അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകരെ സംബന്ധിച്ച് അത്ര ശുഭകരമായ വാര്‍ത്തകളല്ല വന്നു കൊണ്ടിരിക്കുന്നത്. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ടീം വിടുകയാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ദേശീയ ടീമില്‍ നിന്നും ഒരു വര്‍ഷത്തേക്കു മാറി നില്‍ക്കാന്‍ മെസ്സി ആലോചിക്കുന്നതായാണ് വിവരം. അര്‍ജന്റീനയുടെയും മെസ്സിയുടെയും ആരാധകരെ സംബന്ധിച്ച് വളരെയധികം ദുഖവും അതോടൊപ്പം നിരാശയുമുണ്ടാക്കുന്ന വാര്‍ത്ത തന്നെയാണിത്.

അടുത്തിടെയാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ജര്‍മയെന്‍ വിട്ട് മെസ്സി അമേക്കയിലെ മേജര്‍ ലീഗ് സോക്കര്‍ (എംല്‍എസ്) ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കു ചേക്കേറിയത്. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ അദ്ദേഹം ഒരു വര്‍ഷത്തേക്കേക്കു അന്താരാഷ്ട്ര ടീമില്‍ നിന്നും ഇടവേളയെടുക്കാന്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മെസ്സി തന്റെ 36ാം പിറന്നാള്‍ ആഘോഷിച്ചത്. ഇതേ ദിവസം നടന്ന പ്രദര്‍ശന മല്‍സരത്തില്‍ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനെതിരേ തകര്‍പ്പന്‍ ഹാട്രിക്കും കുറിച്ചിരുന്നു.

LIONEL MESSI

അമേരിക്കയിലെ പുതിയ ജീവിതവുമായി തന്റെ കുടുംബം പൊരുത്താന്‍ തയ്യാറെടുക്കവെയാണ് ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്കു ദേശീയ ടീമില്‍ നിന്നും അവധി വേണമെന്നു മെസ്സി അപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നത്. ഫുട്‌ബോള്‍ കരിയര്‍ തുടക്കം മുതല്‍ മെസ്സി യൂറോപ്പിലാണ് ചെലഴിച്ചത്.

കുട്ടിയായിരിക്കെ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലെത്തിയ മെസ്സി ദീര്‍ഘകാലം ക്ലബ്ബിനൊപ്പം തുടര്‍ന്നു. 2001ല്‍ 13 വയസ്സുള്ളപ്പോഴായിരുന്നു മെസ്സി ബാഴ്‌സയുടെ ഭാഗമായത്. അവിടെ നിന്നായിരുന്നു അദ്ദേഹം ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കു കൂടുമാറിയത്. എന്നാല്‍ ഇപ്പോള്‍ പിഎസ്ജിയോടു ഗുഡ്‌ബൈ പറഞ്ഞ് തനിക്കു തീര്‍ക്കും അപരിചിതമായ അമേരിക്കയിലേക്കു ചേക്കേറിയിരിക്കുകയാണ്.

ദേശീയ ടീമില്‍ നിന്നും ഒരു വര്‍ഷത്തേക്കു ബ്രേക്കെടുക്കുന്നതിനെക്കുറിച്ച് അര്‍ന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോനിയുമായി മെസ്സി സംസാരിച്ചുകഴിഞ്ഞു. മെസ്സിയുടെ തീരുമാനം കോച്ചിനെയും അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. മെസ്സിയുടെ അപേക്ഷ അവര്‍ അംഗീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LIONEL MESSI FAMILY

അതിനിടെ ഇന്റര്‍ മയാമി ക്ലബ്ബുമായി കരാറിലെത്തിയ ശേഷം മെസ്സി മയാമിയില്‍ താമസത്തിനായി വീട് കണ്ടെത്തിക്കഴിഞ്ഞു. വൈകാതെ തന്നെ ഭാര്യ അന്റോനെല്ല റൊക്ക്യൂസോ, മക്കളായ തിയാഗോ, മറ്റെയോ, സിറോ എന്നിവര്‍ക്കെപ്പം അദ്ദേഹം അവിടേക്കു മാറുകയും ചെയ്യും. ജൂലൈയിലായിരിക്കും പുതിയ ക്ലബിനു വേണ്ടിയുള്ള മെസ്സിയുടെ അരങ്ങറ്റം. ക്രസ് അസൂലുമായുള്ള മല്‍സരത്തിലൂടെയായിരിക്കും ഇന്റര്‍ മയാമിക്കുവേണ്ടി മെസ്സി അരങ്ങേറുന്നത്.

ഖത്തറില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കൊപ്പം സ്വര്‍ണക്കപ്പില്‍ മുത്തമിട്ട അദ്ദേഹം തന്റെ ചിരകാല മോഹം യാഥാര്‍ഥ്യമാക്കിയിരുന്നു. 2026ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീവിടങ്ങളിലായിട്ടാണ് അടുത്ത ലോകകപ്പ് അരങ്ങേറുന്നത്. ഈ ടൂര്‍ണമെന്റിനു താനുണ്ടാവില്ലെന്നു മെസ്സി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

Story first published: Sunday, June 25, 2023, 19:07 [IST]
Other articles published on Jun 25, 2023
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+