For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിയെ ഫ്രീ ട്രാന്‍സ്ഫറില്‍ വിടാമെന്ന് ബാഴ്‌സ, പക്ഷേ ഒരു നിബന്ധനയുണ്ട് ? റിപ്പോര്‍ട്ട്

ബാഴ്‌സലോണ: ലയണല്‍ മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ കായികലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം. മെസ്സി ബാഴ്‌സലോണ വിടുമെന്നും മെസ്സിയെ ബാഴ്‌സലോണ വിടില്ലെന്നുമുള്ള ഉറച്ച നിലപാടില്‍ ഇരു കൂട്ടരും മുന്നോട്ടുപോകുന്നതോടെ കൂടുമാറ്റം അത്ര എളുപ്പമാകില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഫ്രീ ട്രാന്‍സ്ഫറില്‍ വിടണമെന്നാണ് മെസ്സി പ്രധാനമായും ആവിശ്യപ്പെടുന്നതെങ്കിലും 700 ദശലക്ഷം യൂറോയ്ക്കല്ലാതെ ടീം വിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബാഴ്‌സലോണ.

ഇപ്പോഴിതാ മെസ്സിയെ ഫ്രീ ട്രാന്‍സ്ഫറില്‍ വിടാന്‍ ബാഴ്‌സലോണയ്ക്ക് സമ്മതമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. എന്നാല്‍ ഫ്രീ ട്രാന്‍സ്ഫറില്‍ വിടാന്‍ ബാഴ്‌സലോണ ഒരു നിബന്ധനയും മുന്നോട്ടുവെച്ചിട്ടുണ്ട്. 2020-21 സീസണില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ചില്ലെങ്കില്‍ ഒരു ടീമിനുവേണ്ടിയും കളിക്കാതെ പുറത്തിരിക്കണം. കൂടാതെ ഒരു പൈസപോലും ഈ വര്‍ഷത്തെ ബാഴ്‌സലോണയുടെ ഉടമ്പടിപ്രകാരമുള്ള പ്രതിഫലത്തില്‍ നിന്ന് എടുക്കരുത്.

messi

ഇങ്ങനെ ചെയ്താല്‍ അടുത്ത വര്‍ഷം കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാന്‍ ബാഴ്‌സലോണയ്ക്ക് സമ്മതമാണെന്നാണ് ഇഎസ്പിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പുതിയ സീസണിന് മുന്നോടിയായുള്ള പ്രീ സീസണ്‍ ക്യാംപ് തിങ്കളാഴ്ച ബാഴ്‌സലോണ ആരംഭിച്ചിരുന്നു. ഇതില്‍ മെസ്സി പങ്കെടുക്കുന്നില്ല. ഞായറാഴ്ച നടന്ന ബാഴ്‌സലോണയുടെ കോവിഡ് പരിശോധനാ ക്യാംപില്‍ നിന്നും മെസ്സി വിട്ടുനില്‍ക്കുകയാണ് ചെയ്തത്.

ഇതോടെ ക്ലബ്ബ് വിടാന്‍ മെസ്സി തീരുമാനിച്ചുവെന്ന് ഉറപ്പായെങ്കിലും കരാര്‍ പ്രകാരമുള്ള പ്രശ്‌നങ്ങള്‍ മെസ്സിയുടെ കൂടുമാറ്റത്തെ ദുഷ്‌കരമാക്കുകയാണ്. 2017ല്‍ പുതുക്കിയ കരാര്‍ അനുസരിച്ച് ഒരു സീസണിന്റെ അവസാനം ക്ലബ്ബ് വിടാന്‍ മെസ്സിക്ക് അനുവാദം ഉണ്ട്. എന്നാല്‍ ജൂണ്‍ 10വരെയായിരുന്നു ഈ കരാര്‍ കാലാവധി ഉണ്ടായിരുന്നത്. കോവിഡ് കാരണം സീസണ്‍ നീണ്ടുപോയതാണ് തിരിച്ചടിയായത്. ഇതോടെ ഈ കരാര്‍ കാലാവധി അവസാനിച്ചതായി ലാലിഗ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മെസ്സിയെ വാങ്ങണമെങ്കില്‍ 700 മില്യണ്‍ യൂറോ (ഏകദേശ് 6000 കോടി രൂപയ്ക്ക് മുകളില്‍) നല്‍കേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്.

കൂടുമാറ്റം സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യാറാകണമെന്ന് അഭിഭാഷകര്‍ മുഖേനെ മെസ്സി ബാഴ്‌സലോണ വൃത്തങ്ങളെ അറിയിച്ചെങ്കിലും ക്ലബ്ബില്‍ തുടരുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് മാത്രമെ തയ്യാറുള്ളു എന്ന നിലപാടിലാണ് ബാഴ്‌സലോണയുള്ളത്. ക്ലബ്ബ് പ്രസിഡന്റ് ബാര്‍ത്തോമുവുമായുള്ള പ്രശ്‌നങ്ങളാണ് മെസ്സിയെ ക്ലബ്ബ് വിടാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്. ബാഴ്‌സലോണ കടുത്ത നിലപാട് സ്വീകരിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മെസ്സിയെ ടീമിലെത്തിക്കുക എളുപ്പമാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. അതിനാല്‍ത്തന്നെ കരാര്‍ കാലാവധി അവസാനിക്കുന്നവരെ മെസ്സി ബാഴ്‌സയില്‍ തുടരാനാണ് സാധ്യ കൂടുതല്‍.

Story first published: Tuesday, September 1, 2020, 15:06 [IST]
Other articles published on Sep 1, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+