വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പില്‍ ഇനി മെസ്സിയെ വെല്ലാന്‍ ആളില്ല... റിയല്‍ 'ലയണ്‍', മറികടന്നത് മുള്ളറെ

യൂറോപ്പില്‍ ഒരു ക്ലബ്ബിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി മാറി

By Manu

മാഡ്രിഡ്: റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണെന്ന് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി വീണ്ടും തെളിയിച്ചു. മറ്റൊരു റെക്കോര്‍ഡ് കൂടി മെസ്സി കഴിഞ്ഞ ദിവസം സ്വന്തം പേരിലേക്ക് എഴുതിച്ചേര്‍ത്തു. യൂറോപ്പില്‍ ഒരു ക്ലബ്ബിനായി ഏറ്റവുമധികം ഗോളുകളെന്ന റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയായത്. ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മനിയുടെയും മുന്‍ ഇതിഹാസതാരം ജെര്‍ഡ്‌ മുള്ളറുടെ പേരിലുള്ള റെക്കോര്‍ഡ് മെസ്സിക്കു മുന്നില്‍ വഴിമാറുകയായിരുന്നു.

1

സ്പാനിഷ് ലീഗില്‍ ഞായറാഴ്ച രാത്രി ബാഴ്‌സ 4-2നു റയല്‍ സോസിഡാഡിനെ തകര്‍ത്തുവിട്ട മല്‍സരത്തില്‍ ടീമിന്റെ നാലാം ഗോള്‍ നേടിയതോടെയാണ് മെസ്സി ചരിത്രനേട്ടം കുറിച്ചത്. ലീഗില്‍ ബാഴ്‌സയ്ക്കു വേണ്ടി മെസ്സിയുടെ 366ാം ഗോളായിരുന്നു ഇത്. ബയേണ്‍ മ്യൂണിക്കിനുവേണ്ടി മുള്ളര്‍ അടിച്ചുകൂട്ടിയ 365 ലീഗ് ഗോളുകളെന്ന റെക്കോര്‍ഡ് ദീര്‍ഘകാലമായി ഇളക്കമില്ലാതെ തുടരുകയായിരുന്നു. യൂറോപ്പിലെ പ്രധാന ലീഗുകളായ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്‌പെയിന്‍ എന്നീ അഞ്ചു പ്രധാന ലീഗുകളിലും മുള്ളറെ വെല്ലാന്‍ 1979 മുതല്‍ മറ്റൊരു താരമില്ലായിരുന്നു. ഇതിനു മെസ്സി ഇപ്പോള്‍ അന്ത്യം കുറിച്ചിരിക്കുകയാണ്.

2

സോസിഡാഡിനെതിരേ കളിച്ചത് മെസ്സിയുടെ 400ാം ലീഗ് മല്‍സരം കൂടിയായിരുന്നു. 25 വാര അകലെ നിന്നുള്ള തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് മെസ്സി ചരിത്രം കുറിച്ച ഗോള്‍ കണ്ടെത്തിയത്. 1964 മുതല്‍ 79 വരെ 427 ബുണ്ടസ് ലിഗ മല്‍സരങ്ങളില്‍ നിന്നായിരുന്നു മുള്ളര്‍ 365 റണ്‍സ് നേടി റെക്കോര്‍ഡ് സ്ഥാപിച്ചത്.

Story first published: Monday, January 15, 2018, 15:38 [IST]
Other articles published on Jan 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X