വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിയോ റൊണാള്‍ഡോയോ? ആരാണ് മികച്ചവന്‍?; മുന്‍ അര്‍ജന്റീന താരം സാവിയോള പറയുന്നു

മുന്‍ അര്‍ജന്റീന താരം സാവിയോള പറയുന്നു | Oneindia Malayalam

ദില്ലി: ലോക ഫുട്‌ബോളിന് അര്‍ജന്റീനയുടെ സംഭാവനകളിലൊരാളാണ് ജാവിയര്‍ സാവിയോള. അര്‍ജന്റീനയ്ക്കുവേണ്ടിയും ക്ലബ്ബ് ഫുട്‌ബോളിലും മികച്ച കളി കെട്ടഴിച്ച താരം 2016ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പരിശീലകനാകാന്‍ തയ്യാറെടുക്കുന്ന താരം കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനെത്തി. ബാഴ്‌സലോണയിലെ മികച്ച താരങ്ങളും മോഹന്‍ ബഗാനും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ ബാഴ്‌സലോണ 6-0 എന്ന നിലയില്‍ ജയിക്കുകയും ചെയ്തു.

messi-ronaldo

മത്സരത്തിനുശേഷം ഇന്ത്യന്‍ ഫുട്‌ബോളിനോടുള്ള തന്റെ ഇഷ്ടം വ്യക്തമാക്കിയ സാവിയോളം കുട്ടികളുമായി സംവാദത്തിനും സമയം കണ്ടെത്തി. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ മികച്ച താരങ്ങള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് സാവിയോളയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. അര്‍ജന്റീന താരം പൗലോ ഡിബാല, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ തുടങ്ങിയവരെല്ലാം സാവിയോളയുടെ പട്ടികയില്‍ ഇടംപിടിച്ചു.

എന്നാല്‍, ഇവര്‍ക്കാര്‍ക്കും ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടക്കാനുള്ള ശേഷിയില്ലെന്നാണ് സാവിയോളയുടെ വിലയിരുത്തല്‍. മെസ്സിയോ റൊണാള്‍ഡോയോ ആരാണ് മികച്ചവനെന്ന ചോദ്യത്തിന് മെസ്സി എന്നാണുത്തരം. റൊണാള്‍ഡോ മികച്ച കളിക്കാരനാണെങ്കിലും മെസ്സി വര്‍ഷങ്ങളായി കാഴ്ചവെക്കുന്ന സുന്ദര ഫുട്‌ബോളിനോടാണ് പ്രിയമെന്ന സാവിയോള തുറന്നു പറഞ്ഞു.

ബാഴ്‌സലോണയ്ക്കുവേണ്ടിയും റയല്‍ മാഡ്രിഡനുവേണ്ടിയും കളിച്ച അപൂര്‍വം താരങ്ങളിലൊരാള്‍ കൂടിയാണ് സാവിയോള. അന്‍ഡോറന്‍ ക്ലബ്ബ് എഫ്‌സി ഓര്‍ഡിനോയുടെ സഹപരിശീലകനാണ് ഇപ്പോള്‍ സാവിയോള. പരിശീലക കുപ്പായം കിട്ടിയശേഷം ഇന്ത്യയിലെത്തി പരിശീലകനാകാനുള്ള ആഗ്രഹവും താരം പറയുന്നുണ്ട്.

ഭാര്യയില്‍നിന്നും ഭീഷണി; തോക്കുധാരിയുടെ സുരക്ഷ വേണമെന്ന് ഷമി; ഹസിന്‍ ജഹാന്‍ കേസില്‍ വഴിത്തിരിവ്ഭാര്യയില്‍നിന്നും ഭീഷണി; തോക്കുധാരിയുടെ സുരക്ഷ വേണമെന്ന് ഷമി; ഹസിന്‍ ജഹാന്‍ കേസില്‍ വഴിത്തിരിവ്

Story first published: Monday, October 1, 2018, 12:32 [IST]
Other articles published on Oct 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X