Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളടിച്ചും, ഗോളടിപ്പിച്ചും കളത്തില്‍ മെസ്സി; 700-ാം മത്സരത്തില്‍ തകര്‍ത്തുകളിച്ച് സൂപ്പര്‍താരം

ബാഴ്‌സലോണ: ബാഴ്‌സലോണയ്ക്കുവേണ്ടി 700-ാം മത്സരത്തിനിറങ്ങിയ സൂപ്പര്‍താരം ലയണല്‍ മെസ്സി കളംനിറഞ്ഞു കളിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഡോട്ട്മുണ്ടിനെതിരെ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ ബാഴ്‌സ ജയത്തോടെ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കുകയും ചെയ്തു. മെസ്സിയുടെ മികവില്‍ 3-1നായിരുന്നു ബാഴ്‌സയുടെ വിജയം. മൂന്നുഗോളിലും മെസ്സിയുടെ സ്പര്‍ശമുണ്ടായിരുന്നു എന്നതാണ് കളിയുടെ സവിശേഷത.

കരിയറിലെ വമ്പന്‍ നാഴികക്കല്ല് താണ്ടുന്ന മത്സരത്തില്‍ മെസ്സി തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് ഗോള്‍ നേടിയപ്പോള്‍ സഹായം നല്‍കിയത് മെസ്സിയായിരുന്നു. 33-ാം മിനിറ്റില്‍ ഗംഭീരമായ ഒരു ഇടംകാലന്‍ ഗോളിലൂടെ മെസ്സി ടീമിന്റെ ലീഡുയര്‍ത്തി. 67-ാം മിനിറ്റില്‍ ഗ്രിസ്മാന്‍ നേടിയ ഗോളിന് ഒന്നാന്തരം പാസ് നല്‍കിയതും മെസ്സിതന്നെ.

Lionel Messi

ബാഴ്‌സലോണയ്ക്കുവേണ്ടി 700 മത്സരങ്ങളെന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് മെസ്സി. 767 മത്സരങ്ങള്‍ കളിച്ച സാവി ഹെര്‍ണാണ്ടെസ് ആണ് മുന്നിലുള്ളത്. അതേസമയം, മെസ്സിയേക്കാള്‍ ട്രോഫികള്‍ നേടിയ മറ്റൊരു ബാഴ്‌സ താരമില്ല. ബാഴ്‌സയ്ക്കുവേണ്ടി 34 കിരീടങ്ങളാണ് മെസ്സി സ്വന്തമാക്കിയത്. ബാഴ്‌സയ്ക്കുവേണ്ടി ഇതുവരെയായി 613 ഗോളുകള്‍ നേടിയ മെസ്സി 237 ഗോളുകള്‍ക്ക് സഹായവും നല്‍കി.

ബാഴ്‌സലോണയ്ക്കായി ഗോളുകള്‍ അടിച്ചുകൂട്ടുന്നതില്‍ മെസ്സി ഒരു മടിയും കാണിക്കാറില്ല. 218 കളികളില്‍ മെസ്സി ബാഴ്‌സലോണയ്ക്കുവേണ്ടി ഒരു ഗോള്‍ വീതം നേടിയിട്ടുണ്ട്. 125 കളികളില്‍ രണ്ടു ഗോളുകളും 40 കളികളില്‍ ഹാട്രിക്കും നേടി. അഞ്ച് കളികളില്‍ താരം നാലു ഗോളുകള്‍ വീതം നേടി. ഒരു കളിയില്‍ അഞ്ചുഗോളും സൂപ്പര്‍താരം നേടിയിട്ടുണ്ട്.

Story first published: Thursday, November 28, 2019, 10:29 [IST]
Other articles published on Nov 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+