Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിസ് യൂ മെസി...; അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് വിരമിച്ച് മെസി

അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി തിങ്കളാഴ്ച അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതിഹാസ തുല്യമായ 21 വര്‍ഷത്തെ കരിയറിനാണ് ഇതിലൂടെ തിരശ്ശീല വീഴുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയും അര്‍ജന്റീനയെ ഫിഫ ലോകകപ്പ് ഫൈനലിലെത്തിച്ച് ഒരു മാസത്തിലേറെ പിന്നിട്ട ശേഷമാണ്, 39-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ ഒരു കുറിപ്പിലൂടെയാണ് തന്റെ തീരുമാനം സ്ഥിരീകരിച്ചത്. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും 2022-ലെ ലോകകപ്പും നേടിയ വര്‍ഷങ്ങളില്‍ മാത്രമല്ല, തന്റെ മുഴുവന്‍ അന്താരാഷ്ട്ര കരിയറിലും ദേശീയ ടീമിനായി തന്നാലാകുന്നതെല്ലാം നല്‍കിയിട്ടുണ്ടെന്നും, ഇപ്പോള്‍ പടിയിറങ്ങാനുള്ള സമയമായെന്ന് തിരിച്ചറിയുന്നുവെന്നും മെസ്സി പറഞ്ഞു.

Lionel Messi

'ഫൈനലിന് ശേഷമുള്ള സമയവും അതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകള്‍ക്കും ശേഷം, ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയാണെന്ന് എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു വേദനിപ്പിക്കുന്ന തീരുമാനമായിരുന്നു. ഇപ്പോഴും ആ വേദന ഉള്ളിലുണ്ട്. എങ്കിലും സമയം അതിക്രമിച്ചിരിക്കുന്നു എന്ന് എനിക്ക് മനസിലാകുന്നു. ടീമിനായി ഞാന്‍ എപ്പോഴും എന്റെ പരമാവധി നല്‍കിയിട്ടുണ്ട് എന്ന് നിങ്ങളോട് സത്യം ചെയ്യുന്നു,' മെസി പറഞ്ഞു.

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അന്താരാഷ്ട്ര കരിയറുകളിലൊന്നിനാണ് മെസിയുടെ വിരമിക്കലോടെ അന്ത്യമാകുന്നത്. അവസരം അര്‍ഹിക്കുന്ന അടുത്ത തലമുറയുടെ കടന്നുവരവിന് ഇനി മാറി കൊടുക്കണം എന്നാണ് മെസി പറയുന്നത്. 2005-ല്‍ അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച മെസ്സി, 200-ലധികം മത്സരങ്ങളില്‍ നിന്ന് 125 ഗോളുകള്‍ നേടി രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മാറി.

ആറ് ലോകകപ്പുകളില്‍ കളിച്ച അദ്ദേഹം, 2014-ലും 2022-ലുമായി രണ്ട് തവണ 'ഗോള്‍ഡന്‍ ബോള്‍' നേടിയ ഏക താരമെന്ന നേട്ടവും സ്വന്തമാക്കി. മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ കളിച്ച അദ്ദേഹം, ഖത്തറില്‍ നടന്ന 2022-ലെ ലോകകപ്പില്‍ കിരീടം ചൂടുകയും ചെയ്തു. അര്‍ജന്റീനയ്ക്കായി ഒളിപിംക്‌സ് സ്വര്‍ണവും നേടിക്കൊടുത്തിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച രണ്ടാമത്തെ ഗോള്‍വേട്ടക്കാരനാണ് അദ്ദേഹം.

ലോകകപ്പിലേയും എക്കാലത്തേയും മികച്ച രണ്ടാമത്തെ ഗോള്‍വേട്ടക്കാരനാണ് മെസി. കരിയറിന്റെ തുടക്കം മുതല്‍ ബാഴ്‌സലോണ ക്ലബിനൊപ്പമായിരുന്നു മെസി. മെസിയെ കണ്ടെത്തിയതും ബാഴ്‌സ മാനേജ്‌മെന്റാണ്. തന്റെ 13-ാം വയസില്‍ ബാഴ്‌സയിലെത്തിയ മെസി 2021 ആഗസ്റ്റ് വരെ ക്ലബിനൊപ്പമുണ്ടായിരുന്നു. പിന്നീട് പിഎസ്ജിയിലേക്ക് ചേക്കേറിയ മെസിയിപ്പോള്‍ ഇന്റര്‍ മിയാമിയുടെ താരമാണ്.

Story first published: Monday, August 31, 2026, 22:08 [IST]
Other articles published on Aug 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+