Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയും റോണോയുമുണ്ട്, സൂപ്പര്‍ 5 ടീമുമായി ഹാളണ്ട് !! ശേഷിച്ച 3 പേര്‍ ആരൊക്കെ?

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച അഞ്ചു പേരെ ഉള്‍പ്പെടുത്തി ഫൈവ് എ സൈഡ് ടീമിനെ തിരഞ്ഞെടുത്തിരിക്കിക്കുകയാണ് മാഞ്ചറ്റര്‍ സിറ്റിയുടെയും നോര്‍വെയുടെയും ഗോളടിരീരനായ എര്‍ലിങ് ഹാലണ്ട്. സ്വന്തം തന്റെ പേര് ഈ ലിസ്റ്റില്‍ നിന്നൊഴിവാക്കിയ നിലവില്‍ മല്‍സരരംഗത്തുളളവരെ മാത്രമല്ല, ചില മുന്‍ കളിക്കാരെയും ടീമിലേക്കു കൊണ്ടു വന്നിരിക്കുകയാണ്.

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഈ ടീമിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ബ്രസീലിന്റെ മുന്‍ ഇതിഹാസ പ്ലേക്കര്‍ റൊണാള്‍ഡീഞ്ഞോയാണ് ഹാളണ്ടിന്റെ ടീമിലെ മൂന്നാമന്‍. ബ്രസീലിനു വേണ്ടി മാത്രമല്ല സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കു വേണ്ടിയും മാജിക്കല്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. ബാഴ്‌സയ്ക്കായി 207 മല്‍സരങ്ങളിലാണ് റൊണാള്‍ഡീഞ്ഞോ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 94 ഗോളുകളടിച്ച അദ്ദേഹം 69 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്.

MESSI RONALDO

അഞ്ചു പേരുള്‍പ്പെട്ട തന്റെ സ്‌ക്വാഡിനെ കൂടുതല്‍ സന്തുലിതമാക്കാന്‍ ഓരോ ഡിഫന്‍ഡറെയും ഗോളിയെയും കൂടി ഹാളണ്ട് തന്റെ ടീമിലെടുത്തു കഴിഞ്ഞു. സ്‌പെയിയിന്റെയും റയല്‍ മാഡ്രിഡിന്റെയും മുന്‍ സൂപ്പര്‍ ഗോള്‍കീപ്പര്‍ ഐകര്‍ കസിയസാണ് ടീമിന്റെ ഗോള്‍വല കാക്കുന്നത്. റയലിനായി വിവിധ ടൂര്‍ണമെന്റുകളില്‍ 725 മല്‍സരങ്ങളില്‍ ഗോള്‍വല കാത്തിട്ടുള്ള താരമാണ് അദ്ദേഹം. ഇവയില്‍ 264 ക്ലീന്‍ ഷീറ്റുകളും കസിയസിന്റെ പേരില്‍ കുറിക്കപ്പെട്ടു.

ഇറ്റലിയുടെ മുന്‍ ഇതിഹാസ താരമായ പൗലോ മാള്‍ഡിനിയാണ് ടീമിലെ ഏക ഡിഫഡര്‍. ദീര്‍ഘകാലം ഇറ്റലിയുടെയും എസി മിലാന്റെയും പ്രതിരോധക്കോട്ട കാത്ത വിശ്വസ്തനാണ് അദ്ദേഹം. മിലാനു വേണ്ടി 901 മല്‍സരങ്ങലിലാണ് മാള്‍ഡീനി കളിച്ചത്. ഇത്രയും ദൈര്‍ഘ്യമേറിയ കരിയറില്‍ വെറും മൂന്നു ചുവപ്പ് കാര്‍ഡുകള്‍ മാത്രമേ അദ്ദേഹം വാങ്ങിയിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയമായ കാര്യം.

HAALAND

ഹാളണ്ടിന്റെ ഗോളടിമികവ്

യൂറോപ്യന്‍ ഫുട്‌ബോളില്‍ നിലവിലെ ഏറ്റവും അപടകാരിയായി സ്‌ട്രൈക്കര്‍മാരുടെ നിരയിലാണ് 24 കാരനായ എര്‍ലിങ് ഹാളണ്ടിന്റെ സ്ഥാനം. 2023ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുലെത്തിയ ശേഷം ടീമിന്റെ ഗോള്‍മെഷീനായി അദ്ദേഹം മാറിയിരിക്കുകയാണ്. സിറ്റിക്കു വേണ്ടി 93 മല്‍സരങ്ങളില്‍ കളിച്ച ഹാളണ്ട് വാരിക്കൂട്ടിയത് 83 ഗോളുകളാണ്.

നേരത്തേ ജര്‍മന്‍ ടീമായ ബൊറൂസ്യ ഡോട്മുണ്ടിനായി 67 കളിയില്‍ നിന്നും 62 ഗോളുകള്‍ സ്‌കോര്‍ ചെയ്തതോടെയാണ് താരത്തെ സിറ്റി റാഞ്ചിയത്. ഇവിടെയും ഹാളണ്ട് തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കുകയാണ്.

Story first published: Monday, March 10, 2025, 19:44 [IST]
Other articles published on Mar 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+