ഈ റെക്കോർഡ് പട്ടികയിലും മെസിയോ, ഇതെന്താ ഇങ്ങനെ? ഏറ്റവും വേഗതയേറിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫിഫ
2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ചൂടുപിടിക്കുമ്പോൾ ഫുട്ബോൾ ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി. 39-ാം വയസ്സിലും പച്ചപ്പുൽമൈതാനത്ത് യുവതാരങ്ങളെ വെല്ലുന്ന വേഗതയിലാണ് താരം പന്തുതട്ടുന്നത്. ഫിഫയും സോഫാസ്കോറും പുറത്തുവിട്ട ലോകകപ്പിലെ ഏറ്റവും വേഗതയേറിയ 8 കളിക്കാരുടെ പട്ടികയിൽ ഏഴാം സ്ഥാനം സ്വന്തമാക്കിയാണ് മെസ്സി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ഇതെന്ത് കോമാളിത്തരമാണ്! ഫ്രാൻസ് ടീമിനെ നോക്കി മുൻ ഇംഗ്ലണ്ട് താരം പറഞ്ഞത് ഇങ്ങനെ!
മണിക്കൂറിൽ 30.9 കിലോമീറ്റർ വേഗതയിലാണ് മെസ്സി ടൂർണമെന്റിൽ കുതിച്ചുപാഞ്ഞത്. സ്വിറ്റ്സർലൻഡിന്റെ 33 കാരനായ മധ്യനിര താരം ഗ്രാനിറ്റ് ഷാക്കയെ (28.9 km/h) പിന്തള്ളിയാണ് മെസ്സിയുടെ ഈ മിന്നൽ കുതിപ്പ്. ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയാണ് 37.6 km/h വേഗതയുമായി ഈ ലിസ്റ്റിൽ ഒന്നാമതുള്ളത്. തൊട്ടുപിന്നിൽ മൊറോക്കോയുടെ ഹക്കിമിയും നോർവെയുടെ ഏർലിങ് ഹാലണ്ടുമുണ്ട് (35.6 km/h).

പെനാൽറ്റി പിഴവ് വരുത്തി നാണംകെട്ട തുടക്കം
ഈജിപ്തിനെതിരായ ആവേശകരമായ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഒരു നാണംകെട്ട റെക്കോർഡോടെയാണ് മെസ്സി കളി തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി കിക്ക് ഈജിപ്ത് ഗോൾകീപ്പർ മുസ്തഫ ഷൊബൈർ തടഞ്ഞിരുന്നു. ഇതോടെ ഒരേ ലോകകപ്പ് പതിപ്പിൽ രണ്ട് പെനാൽറ്റികൾ നഷ്ടപ്പെടുത്തുന്ന ആദ്യ താരമെന്ന അനാവശ്യ റെക്കോർഡ് മെസ്സിയുടെ തലയിലായി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയക്കെതിരെയും മെസ്സി പെനാൽറ്റി പുറത്തേക്ക് അടിച്ചിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ പെനാൽറ്റി എടുക്കുകയും (8) അതിൽ കൂടുതൽ തവണ പിഴവ് വരുത്തുകയും (4) ചെയ്ത താരവും മെസ്സി തന്നെ.
റെക്കോർഡുകൾ തകർത്തെറിഞ്ഞ് രാജകീയ തിരിച്ചുവരവ്
എന്നാൽ ആ പിഴവുകളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് രണ്ടാം പകുതിയിൽ മെസ്സി അർജന്റീനയുടെ രാജകീയ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ക്രിസ്റ്റ്യൻ റൊമേരോയുടെ ഗോളിന് അസിസ്റ്റ് നൽകിയ മെസ്സി, തൊട്ടുപിന്നാലെ അർജന്റീനയ്ക്കായി സമനില ഗോളും നേടി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഒൻപത് അസിസ്റ്റുകളുമായി ഏറ്റവും കൂടുതൽ ഗോളിന് വഴിയൊരുക്കിയ താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി 21 ഗോളുകൾ തികയ്ക്കുന്ന ആദ്യ പ്ലെയറുമായി മെസ്സി മാറി. തുടർച്ചയായി 7 ലോകകപ്പ് മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കിയിരുന്നു.
ബോസ്‌റ്റണിൽ ഉദിച്ചുയർന്ന് എംബാപ്പെ; മൊറോക്കോയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ, തുടർച്ചയായ മൂന്നാം തവണ
ക്വാർട്ടർ ഫൈനലിൽ സ്വിസ് പടയുമായി പോരാട്ടം
ഈജിപ്തിനെ 3-2 ന് തകർത്ത് ക്വാർട്ടറിലേക്ക് മുന്നേറിയ അർജന്റീനയ്ക്ക് ഇനി നേരിടാനുള്ളത് കരുത്തരായ സ്വിറ്റ്സർലൻഡിനെയാണ്. ശനിയാഴ്ച കാൻസസ് സിറ്റിയിൽ നടക്കുന്ന പോരാട്ടത്തിൽ മെസ്സിയുടെ വേഗതയും ഷാക്കയുടെ തന്ത്രങ്ങളും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാകും അരങ്ങേറുക. ലോകകപ്പിൽ ഇതുവരെ തന്റെ 17-ാമത് 'മാൻ ഓഫ് ദി മാച്ച്' അവാർഡ് കരസ്ഥമാക്കിയ മെസ്സിയുടെ ഈ തകർപ്പൻ ഫോം തന്നെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ ഏറ്റവും വലിയ കരുത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications