Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോസ്‌റ്റണിൽ ഉദിച്ചുയർന്ന് എംബാപ്പെ; മൊറോക്കോയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ, തുടർച്ചയായ മൂന്നാം തവണ

ന്യൂയോർക്ക്: കരുത്തരായ മൊറോക്കോയെ 2-0ന് തോൽപ്പിച്ച് ഫ്രാൻസ് ലോകകപ്പ് ഫുട്‍ബോളിന്റെ സെമിയിൽ. ആദ്യ പകുതിയിലെ തിരിച്ചടി മറികടന്ന് ബോസ്‌റ്റൺ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ കൈലിയൻ എംബാപ്പെ ഒരിക്കൽ കൂടി ഫ്രാൻസിന് വിജയത്തിലേക്കുള്ള വഴി തെളിച്ചു. എംബാപ്പെ വീണ്ടും ഗോൾ നേടിയ മത്സരത്തിൽ ഡെംബെലെ രണ്ടാം ഗോൾ കൂടി അടിച്ചു ഫ്രാൻസിന്റെ പട്ടിക പൂർത്തിയാക്കി.

റയൽ മാഡ്രിഡ് മുന്നേറ്റക്കാരനെ 25-ാം മിനിറ്റിൽ തന്നെ മൊറോക്കൻ താരം നൗസൈർ മസ്‌റോയി വീഴ്ത്തിയതോടെ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയിരുന്നു. പക്ഷേ അസാധാരണമായ നീണ്ട കാലതാമസത്തിന് ശേഷം എടുത്ത പെനാൽറ്റി കിക്കിൽ ഫ്രാൻസിന്റെ യുവ ഇതിഹാസത്തിന് ലക്ഷ്യം ഭേദിക്കാൻ കഴിഞ്ഞില്ല. താരത്തിന്റെ ദുർബലമായ ഷോട്ട് മൊറോക്കോ ഗോൾകീപ്പർ യാസിൻ ബൗനൗ രക്ഷപ്പെടുത്തി.

france

നിരാശപ്പെടാതെ കളി തുടർന്ന എംബാപ്പെ ഇടവേളയ്ക്ക് ശേഷം തന്റെ പ്രതിഭ തെളിയിച്ചു. അറുപതാം മിനിറ്റിലാണ് ഫ്രാൻസ് ആഗ്രഹിച്ച ആ നിമിഷം വന്നെത്തിയത്. ഒരിക്കൽ കൂടി എംബാപ്പെ ഗോൾ കണ്ടെത്തിയപ്പോൾ ഗ്യാലറി ഇളകി മറിഞ്ഞു. എന്നാൽ അതുകൊണ്ടും തീർന്നില്ല, ആറ് മിനിട്ടുകൾക്ക് ശേഷം ഒരിക്കൽ ഫ്രാൻസ് മൊറോക്കോയുടെ വല ചലിപ്പിച്ചു, ഇക്കുറി ഡെംബെലെയായിരുന്നു ഗോളിന്റെ ശിൽപി.

ഈ വിജയത്തോടെ സ്പെയിനിനെതിരെയോ ബെൽജിയത്തിനെതിരെയോ ആയിരിക്കും ലെസ് ബ്ലൂസിന് സെമിഫൈനലിൽ ഇറങ്ങേണ്ടി വരിക. തുടർച്ചയായ മൂന്നാം തവണയും ഫൈനലിലെത്താനാണ് എംബാപ്പെയും കൂട്ടരും ലക്ഷ്യമിടുന്നത്. മത്സരത്തിൽ മൊറോക്കോ സർവ സന്നാഹങ്ങളുമായി പയറ്റി നോക്കിയെങ്കിലും സ്‌കോർ ബോർഡ് തുറക്കാൻ ആയില്ല.

അതേസമയം ഇത്തവണത്തെ ഗോൾഡൻ ബൂട്ടിനായുള്ള റേസിൽ എംബാപ്പെയുടെ ഇന്നത്തെ ഗോൾ അദ്ദേഹത്തെ ലയണൽ മെസിക്കൊപ്പം എത്തിച്ചിരിക്കുകയാണ്. മെസിയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡും ഇപ്പോൾ ഭീഷണിയിലാണ്. മാത്രമല്ല രണ്ട് കളിക്കാർ എട്ടോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യ ടൂർണമെന്റ് കൂടിയാണ് ഇത്തവണത്തേത്.

അടുത്ത ക്വാർട്ടർ ഫൈനലിൽ സ്പെയിൻ വെള്ളിയാഴ്‌ച ബെൽജിയവുമായി ഏറ്റുമുട്ടും, ശനിയാഴ്‌ച രണ്ട് മത്സരങ്ങളുണ്ട്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് നോർവേയെ നേരിടുമ്പോൾ അവസാന മത്സരത്തിൽ അർജന്റീന സ്വിറ്റ്സർലൻഡിനെയാണ് നേരിടുക. ഇംഗ്ലണ്ട് നോർവേ പോരാട്ടത്തിലെ വിജയിയും അർജന്റീന-സ്വിറ്റ്സർലൻഡ് പോരാട്ടത്തിലെ വിജയും ആയിരിക്കും രണ്ടാമത്തെ സെമിയിൽ ഏറ്റുമുട്ടുക. ജൂലൈ 20നാണ് ഫൈനൽ നടക്കുക.

Story first published: Friday, July 10, 2026, 7:19 [IST]
Other articles published on Jul 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+