ആ കാത്തിരിപ്പ് അവസാനിച്ചു; ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഗോള്‍ മെസ്സിയുടേത്
ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ കണ്ടെത്താനായി ആരാധകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ വിജയിച്ചത് സൂപ്പര്‍താരം ലയണല്‍ മെസ്സി. മാര്‍ച്ച് 20നാണ് ഗോള്‍ കണ്ടെത്താനുള്ള അവസാനഘട്ട മത്സരം ആരംഭിച്ചത്. ലയണല്‍ മെസ്സിയുടേയും സെര്‍ജിയോ റോബെര്‍ട്ടോയുടേയും ഗോള്‍കളായിരുന്നു മത്സരത്തിലുണ്ടായിരുന്നത്.

മെസ്സിയുടെ തകര്‍പ്പന്‍ ഗോള്‍ തന്നെ ഒടുവില്‍ മത്സരത്തില്‍ ജയിച്ചു. 2006-07ലെ കോപ്പ ഡെല്‍ റെ സെമിയില്‍ ഗെറ്റാഫയ്‌ക്കെതിരെ മെസ്സി നേടിയ ഗോള്‍ ആണ് ആരാധകരുടെ പ്രിയം നേടിയത്. മെസ്സി പന്തുമായി മുന്നേറി എതിര്‍ കളിക്കാരെ കബളിപ്പിച്ച് നേടിയ ഗോളിന് 45 ശതമാനം ആരാധകരുടെ പിന്തുണയുണ്ടായി. മെസ്സിയുടെ തന്നെ മറ്റൊരു ഗോളാണ് രണ്ടാം സ്ഥാനത്തെത്തിയത്.
അത്‌ലറ്റിക് ക്ലബ്ബിനെതിരെ കോപ്പ ഫൈനലില്‍ നേടിയ ഗോള്‍ 28 ശതമാനം വോട്ടുമായി രണ്ടാമതെത്തി. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ നേടിയ ഗോള്‍ 16 ശതമാനം ഗോളുമായി മൂന്നാമതെത്തി. 2016-17 വര്‍ഷത്തില്‍ സെര്‍ജിയോ റോബെര്‍ട്ടോ പിഎസ്ജിക്കെതിരെ നേടിയ ഗോള്‍ 11 ശതമാനം വോട്ടുമായി നാലാം സ്ഥാനത്തായി. മൂന്നുമാസം മുന്‍പ് ആരംഭിച്ച വോട്ടെടുപ്പില്‍ ഏതാണ്ട് 5 ലക്ഷത്തോളം വോട്ടുകളാണ് ആകെ ലഭിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications