For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലയണല്‍ മെസ്സിക്ക് 1000; ഗോളടിമേളത്തില്‍ ആര്‍ക്കുമില്ലാത്ത റെക്കോര്‍ഡ്

ബാഴ്‌സലോണ: അര്‍ജന്റീന ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് ഗോളടിയില്‍ പുതിയ റെക്കോര്‍ഡ്. ഗോളൊരുക്കുന്നതിലും ഗോളടിക്കുന്നതിലും ഒരുപടി മുന്നില്‍നില്‍ക്കുന്ന മെസ്സി ഇക്കാര്യത്തില്‍ 1000 തികച്ചു. പ്രൊഫഷണല്‍ ഫുട്‌ബോളിലും രാജ്യത്തിനുമായി മെസ്സി 1000 ഗോളുകളിലാണ് പങ്കാളിയായത്. കഴിഞ്ഞദിവസം സ്പാനിഷ് ലാ ലീഗയില്‍ ഐബറിനെതിരായ മത്സരത്തിലായിരുന്നു മെസ്സിയുടെ നേട്ടം.

ആകെ 696 ഗോളും 306 അസിസ്റ്റും നേടിയ മെസ്സി സീനിയര്‍ കരിയറില്‍ 1002 ഗോളുകളിലാണ് പങ്കാളിയായത്. മറ്റൊരു ഫുട്‌ബോള്‍ താരത്തിനും ഈ നേട്ടത്തിലെത്താനായിട്ടില്ല. ആകെ 853 കളികളിലിറങ്ങിയിട്ടുണ്ട് മെസ്സി. അര്‍ജന്റീനയ്ക്കായി 138 കളികളില്‍നിന്നും 70 ഗോളും 45 അസിസ്റ്റും നടത്തി. ബാഴ്‌സലോണയ്ക്കായി 715 കളികളില്‍നിന്നും 626 ഗോളും 261 അസിസ്റ്റുമാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്.

messicompleted1000goals

ഐബറിനെതിരെ ഹാട്രിക് ഉള്‍പ്പെടെ നാലു ഗോളുകള്‍ നേടിയ താരം ഹാട്രിക്കില്‍ 54 തികച്ചു. കരിയറില്‍ ആദ്യ പകുതിയില്‍തന്നെ ഹാട്രിക് നേടുന്നത് ഇത് നാലാം തവണയാണ്. നേരത്തെ സെവിയ്യ, മല്ലോര്‍ക്ക, ആഴ്‌സണല്‍ ടീമുകള്‍ക്കെതിരെ ആദ്യ പകുതിയില്‍ ഹാട്രിക് നേടിയിട്ടുണ്ട്. ഈ സീസണിലെ മൂന്നാം ഹാട്രിക് കൂടിയാണിത്. സെല്‍റ്റ വിഗോ, മല്ലോര്‍ക്ക ടീമുകള്‍ക്കെതിരെയാണ് സീസണിലെ മറ്റ് ഹാട്രിക്കുകള്‍.

Story first published: Monday, February 24, 2020, 11:23 [IST]
Other articles published on Feb 24, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+