Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്‌ലറ്റിക്കോയ്ക്കും പിഎസ്ജിക്കും ജയം; നെയ്മറിന് ചുവപ്പുകാര്‍ഡ്

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. വിയ്യാറയലിനെ 3-1നാണ് അത്‌ലറ്റിക്കോ മറികടന്നത്. ലീഗിലെ മറ്റു മത്സരഫലങ്ങള്‍, ഒസാസുന 0-3, ആല്‍വെസ് 2-1 അത്‌ലറ്റിക് ക്ലബ്ബ്, റയല്‍ വല്ലാഡോളിഡ് 2-1 എസ്പാനിയോള്‍, ഗെറ്റാഫെ 0-3 സെവിയ്യ. ലീഗില്‍ 25 കളികളില്‍ നിന്നും 55 പോയന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും 53 പോയന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ഇറ്റാലിയന്‍ സീരി എ യില്‍ ജെനോവ 2-3ന് ലാസിയോയോട് തോറ്റു. റോമ 4-0ത്തിന് ലീസിനേയും തോല്‍പ്പിച്ചു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മൂന്ന് മത്സരങ്ങള്‍ മാറ്റിവെച്ചു. ലീഗില്‍ 25 കളികളില്‍ നിന്നും 60 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 25 കളികളില്‍നിന്നും 59 പോയന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

psg-neymar

ജര്‍മന്‍ ബുണ്ടസ് ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ ജയം നേടി. ഔസ്ബര്‍ഗിനെതിരെ 2-0ത്തിനാണ് ലെവര്‍കൂസന്റെ വിജയം. വോള്‍ഫ്‌സ്ബര്‍ഗ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് മെയ്ന്‍സിനേയും തോല്‍പ്പിച്ചു. ലീഗില്‍ 23 കളികളില്‍ നിന്നും 49 പോയന്റുമായി ബയേണ്‍ മ്യൂണിക്ക് ഒന്നാം സ്ഥാനത്തും 23 കളികളില്‍നിന്നും 48 പോയന്റുമായി ലെയ്പ്‌സിഗ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഫ്രഞ്ച് ലീഗില്‍ ചാമ്പ്യന്മാരായ പിഎസ്ജി 4-3ന് ബോര്‍ഡിയക്‌സിനെ മറികടന്നു. മത്സരത്തിന്റെ 90+2-ാം മിനിറ്റില്‍ സൂപ്പര്‍താരം നെയ്മര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. മറ്റു കളികളികള്‍ എറ്റിന്നി 1-1ന് റീംസുമായി സമനില പാലിച്ചു. റെന്നസ് 2-1ന് നീംസിനെ പരാജയപ്പെടുത്തി. ലീഗില്‍ 26 കളികളില്‍ നിന്നും 65 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തും 52 പോയന്റുമായി മാഴ്‌സലെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

Story first published: Monday, February 24, 2020, 9:39 [IST]
Other articles published on Feb 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+