Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെങ്ങര്‍ തന്റെയും ബോസ്; ആഴ്‌സണലിലൊപ്പം പരിശീലനത്തിന് ക്ഷണിച്ചിരുന്നതായി ഹാമില്‍ടണ്‍

ബാകു: ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്ലബ് ആരാധകനാണ് ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍ ലൂയിസ് ഹാമില്‍ടണ്‍. വര്‍ഷങ്ങളോളം ടീമിന്റെ മാനേജറായിരുന്ന ആഴ്‌സണ്‍ വെങ്ങറെ ക്ലബ് പടിക്ക് പുറത്താക്കിയെങ്കില്‍ കോച്ചിന്റെ വലിയ ആരാധകനാണ് താനെന്ന് വ്യക്തമാക്കുകയാണ് ഹാമില്‍ടണ്‍. നാല് തവണ കാറോട്ടമത്സരത്തില്‍ ജേതാവായ ഇദ്ദേഹത്തെ വെങ്ങര്‍ പ്രീമിയര്‍ ലീഗ് ടീമിനൊപ്പം പരിശീലനത്തിന് ക്ഷണിച്ചിരുന്നതായും താരം വെളിപ്പെടുത്തുന്നു.

ഏതാനും തവണ വെങ്ങറെ നേരില്‍ കാണാനുള്ള ഭാഗ്യവുമുണ്ടായി. ടീമിനൊപ്പം പരിശീലിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ അത് സാധ്യമാക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ ടീമിന്റെ ബോസാണ് അദ്ദേഹം, കക്ഷിയെ കാണുന്നത് തന്നെ കൂളാണ്, ഹാമില്‍ടണ്‍ പറയുന്നു. തന്റെ അഞ്ചാം വയസ്സ് മുതല്‍ ആഴ്‌സണല്‍ ആരാധകനാണ് ഹാമില്‍ടണ്‍. രണ്ട് ദശകക്കാലം നോര്‍ത്ത് ലണ്ടന്‍ ക്ലബിനെ നയിച്ച വെങ്ങറുടെ ആത്മമാര്‍ത്ഥതയെയും അദ്ദേഹം പ്രശംസിക്കുന്നു.

lewis

കയറ്റങ്ങളും, ഇറക്കങ്ങളും ഉണ്ടായപ്പോഴും ടീമിനോട് വെങ്ങര്‍ വിശ്വസ്തത കാണിച്ചു. പുറത്തുള്ളവര്‍ എന്ത് വിമര്‍ശനം ഉന്നയിച്ചാലും സ്വന്തം വിശ്വാസത്തില്‍ മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ അതിശയിപ്പിക്കുന്നത് തന്നെയാണ്, ഹാമില്‍ടണ്‍ കൂട്ടിച്ചേര്‍ത്തു. ഈ സീസണിന്റെ അവസാനം വെങ്ങര്‍ ക്ലബിന്റെ പടിയിറങ്ങും. പകരം മാനേജര്‍ ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മെഴ്‌സിഡസുമായി കരാറിലുള്ള ലൂയിസ് ഹാമില്‍ടണ്‍ ഈ കൂട്ടുകെട്ട് തുടരുമെന്നും വ്യക്തമാക്കി. അടുത്ത വര്‍ഷവും ഫോര്‍മുല വണ്‍ ട്രാക്കില്‍ മെഴ്‌സിഡസ് കാര്‍ പറപ്പിക്കുന്നത് താന്‍ തന്നെയാകുമെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.

Story first published: Saturday, April 28, 2018, 9:04 [IST]
Other articles published on Apr 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+