മ്യൂണിക്ക്: പോളണ്ട് സ്റ്റാര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ജര്‍മന്‍ അതികായന്മാരായ ബയേണ്‍ മ്യൂണിക്ക് വിടാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തല്‍. താരത്തിന്റെ ഏജന്റായ പിനി സഹാവിയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ തനിക്ക് ഒരു മാറ്റം അനിവാര്യമാണെന്നും പുതിയ വെല്ലുവിളികളെ സ്വീകരിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ബയേണ്‍ ഗോളടിവീരന് ലെവന്‍ഡോവ്സ്കി പറഞ്ഞതായി ഏജന്റ് വ്യക്തമാക്കി.
ബയേണില്‍ നിന്ന് ലെവന്‍ഡോവ്സ്കിയെ മാറാന്‍ പ്രേരിപ്പിക്കുന്നത് പണമോ മറ്റ് വമ്പന്‍ ക്ലബ്ബുകളോ അല്ല. മറിച്ച് പുതിയൊരു അന്തരീക്ഷത്തില്‍ കളിക്കാനാണ് താരത്തിന്റെ ആഗ്രഹം-താരത്തിന്റെ ഏജന്റ് കൂട്ടിച്ചേര്‍ത്തു.
പിഎസ്ജി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ വമ്പന്‍ ക്ലബ്ബുകളിലേക്കാണ് ലെവന്‍ഡോവ്സ്കി ലക്ഷ്യമിടുന്നതെന്നാണ് റിപോര്‍ട്ടുകള്‍. മറ്റൊരു ജര്‍മന്‍ ക്ലബ്ബായ ബൊറൂസ്യ ഡോട്മുണ്ടില്‍ നിന്ന് 2014ലാണ് 29 കാരനായ പോളണ്ട് താരം ബയേണിലെത്തിയത്. ബയേണിനു വേണ്ടി 126 മല്‍സരങ്ങളില്‍ നിന്ന് 106 ഗോളുകള്‍ നേടാന്‍ ലെവന്‍ഡോവ്സ്കിക്ക് സാധിച്ചിട്ടുണ്ട്.