For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലെവന്‍ഡോസ്‌കിയുടെ പകരക്കാരന്‍ ഇംഗ്ലണ്ടിലുണ്ട്! ബയേണിന് അനക്കമില്ല, കാരണം ചരിത്രം

പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി ബയേണ്‍ മ്യൂണിക്കിന്റെ ഇതിഹാസ താരമാണ്. ക്ലബ്ബിന് വേണ്ടി, ഫോം നഷ്ടമാകാതെ ഗോളടിച്ച് കൂട്ടിയ താരം. കരാര്‍ കാലം അവസാനിക്കുന്നതോടെ ജര്‍മന്‍ ക്ലബ്ബും സൂപ്പര്‍ സ്‌ട്രൈക്കറും വേര്‍പിരിയാനിരിക്കുകയാണ്. ആരാധകരും ബയേണിന്റെ മുന്‍കാല താരങ്ങളും വലിയ നിരാശയിലും ആകാംക്ഷയിലുമാണ്. ലെവന്‍ഡോസ്‌കിയെ പോലൊരു സ്‌ട്രൈക്കറെ ഇനി എവിടെ നിന്ന് കിട്ടും? പകരം വെക്കാനില്ലാത്ത താരമാണ് പോളണ്ടുകാരന്‍. പ്രായമേറിയത് കൊണ്ടാണ് പുതിയൊരു കരാര്‍ നല്‍കാന്‍ ബയേണ്‍ മടിച്ചത്. കുറേക്കൂടി മെച്ചപ്പെട്ട കരാര്‍ ലഭിക്കാന്‍ ലെവന്‍ഡോസ്‌കിക്കും നല്ലത് പുതിയ തട്ടകമാണ്.

1

ബാഴ്‌സലോണയാകും ലെവന്‍ഡോസ്‌കിയുടെ പുതിയ ഇടം. എന്നാല്‍, ആ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ പാതിവഴിയിലാണ്. പോളിഷ് താരം ബയേണ്‍ വിട്ടിട്ടില്ല. പ്രീ സീസണ്‍ ട്രെയ്‌നിംഗിനായി അടുത്ത ദിവസം ബയേണിനൊപ്പം ചേരും. ബയേണ്‍ മ്യൂണിക്കാകട്ടെ ലിവര്‍പൂളില്‍ നിന്ന് സദിയോ മാനെയെ ടീമിലെത്തിച്ചിട്ടുണ്ട്. ഒരു സ്‌ട്രൈക്കറെ കൂടി ടീമിന് അനിവാര്യമാണ്. ഇല്ലെങ്കില്‍ ജര്‍മന്‍ ക്ലബ്ബിന് ആഭ്യന്തര ലീഗിലെ കരുത്തും പ്രശസ്തിയും യൂറോപ്പിലേക്ക് വ്യാപിപ്പിക്കാന്‍ പ്രയാസമാകും. ജനുവരി ട്രാന്‍സ്ഫറിലാകും നിര്‍ണായക നീക്കങ്ങള്‍.

2

റോബര്‍ട് ലെവന്‍ഡോസ്‌കിക്ക് പകരം വെക്കാന്‍ ഒരു താരമുണ്ട്. സജീവ ഫുട്‌ബോളിലെ മികച്ച അഞ്ച് സ്‌ട്രൈക്കര്‍മാരെ എടുത്താല്‍ ഒരാള്‍ അയാളായിരിക്കും. എത്രയും പെട്ടെന്ന് ഡീല്‍ ഉറപ്പിക്കൂ എന്നാണ് ബയേണിന്റെ ഇതിഹാസ താരം ലോതര്‍ മത്തേയൂസ് പരിഹാരം നിര്‍ദേശിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനം ഹോസ്പറിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കാനാണ് താരം. പെനാല്‍റ്റി ബോക്‌സില്‍ ഹാരി വളരെ അപകടകാരിയാണ്. ഫസ്റ്റ് ടൈം ക്ലിനിക്കല്‍ ഫിനിഷിംഗിന് പേരുകേട്ട താരം. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ പോലെ ബോക്‌സിനകത്ത് മിടുക്ക് കാണിക്കുന്ന പ്ലെയര്‍.

ലെവന്‍ഡോസ്‌കി, ഹാലന്‍ഡ്, കരീം ബെന്‍സിമ, ലുകാകു എന്നിവര്‍ക്കൊപ്പം ലോകത്തെ ഇപ്പോഴത്തെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഹാരി കാനും ഉള്‍പ്പെടുന്നുവെന്ന് അറുപത്തൊന്നുകാരനായ മത്തേയൂസ് പറയുന്നു. ഇരുപത്തെട്ട് വയസുള്ള ഹാരി കാന്‍ ടോട്ടനം ഹോസ്പറിനായി 385 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 247 ഗോളുകളും അറുപതിലേറെ അലിസ്റ്റുകളുമായി ക്ലബ്ബിന്റെ കുതിപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തി.

3

മൂന്ന് തവണയാണ് പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. മൂന്ന് തവണയും ടോട്ടനം ഹോസ്പര്‍ പ്രീമിയര്‍ ലീഗ് റണ്ണേഴ്‌സപ്പുകളായി. 2019 ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചതും ഹാരി കാനിന്റെ സ്‌കോറിംഗ് മികവില്‍. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനായി 73 മത്സരങ്ങളില്‍ നിന്ന് അമ്പത് ഗോളുകള്‍ നേടി. 2020 യൂറോ കപ്പില്‍ ഫൈനല്‍ കളിച്ച ഇംഗ്ലണ്ട് ടീമിന്റെ നെടുംതൂണ്‍.

എന്നാല്‍, ടോട്ടനം ഹോസ്പര്‍ സ്‌ട്രൈക്കറെ സ്വന്തമാക്കാന്‍ ബയേണ്‍ മ്യൂണിക്കിന് വലിയ കടമ്പകള്‍ മുന്നിലുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഒന്നാമത്തെ കാര്യം രണ്ട് വര്‍ഷത്തെ കരാര്‍ കൂടി ഹാരിക്ക് ഇംഗ്ലീഷ് ക്ലബ്ബിലുണ്ട്. ഏകദേശം 90 ദശലക്ഷം യൂറോയുടെ മൂല്യമാണ് ഇപ്പോള്‍ ഹാരിക്കുള്ളത്. ബയേണിന്റെ ട്രാന്‍സ്ഫര്‍ ചരിത്രം പരിശോധിച്ചാലറിയാം അമ്പത് ദശലക്ഷം യൂറോക്ക് മുകളില്‍ ഒരു താരത്തിന് മാത്രമായി അവര്‍ ചെലവഴിക്കാറില്ല. ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് അത്തരമൊരു കരാര്‍ സംഭവിച്ചത്. ലെറോയ് സാനെക്ക് അറുപത് ദശലക്ഷം യൂറോയും ലുകാസ് ഹെര്‍നാണ്ടസിന് എണ്‍പത് ദശലക്ഷം യൂറോയും നല്‍കി ടീമിലെത്തിച്ചത്. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ബയേണ്‍ ഇത്ര വലിയ തുക ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ക്ക് വേണ്ടി ചെലവഴിക്കില്ല. അതോടൊപ്പം ടോട്ടനം ഹോസ്പര്‍ പ്രീമിയര്‍ ലീഗ് പോരാട്ടം കനക്കുന്ന സാഹചര്യത്തില്‍ ഹാരിയെ വിട്ടുനല്‍കാനും തയ്യാറാകില്ല.

Story first published: Tuesday, July 12, 2022, 19:31 [IST]
Other articles published on Jul 12, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+