അവാര്‍ഡ് കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരു മടുപ്പില്ലേ! പോളിഷ് ഫുട്‌ബോളില്‍ വേറെയാരുമില്ലേ?
ലണ്ടന്‍: തുടരെ ആറാം വര്‍ഷവും മികച്ച പോളണ്ട് ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം റോബര്‍ട് ലെവന്‍ഡോസ്‌കിക്ക്. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കിന്റെ താരമാണ് ലെവന്‍ഡോസ്‌കി. ഇരുപത്തെട്ടുകാരനായ ലെവന്‍ഡോസ്‌കിക്ക് ഇത്തവണ വെല്ലുവിളി ഉയര്‍ത്തിയത് കാമില്‍ ഗ്ലിഗ്, സെഗോസ് ക്രിചോവെയ്ക്, അകാഡയസ് മിലിച്, മിഷേല്‍ പസ്ദാന്‍ എന്നിവരാണ്.
പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വീണ്ടും നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. ഓരോ അവാര്‍ഡും വലിയ പ്രചോദനമാണെന്നും ബയേണ്‍ സ്‌ട്രൈക്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബയേണ്‍ മ്യൂണിക്കിനൊപ്പം ജര്‍മനിയില്‍ രണ്ട് കിരീടവിജയങ്ങളില്‍ ലെവന്‍ഡോസ്‌കി പങ്കാളിയായി. പോളിഷ് സ്‌ട്രൈക്കറുടെ സ്‌കോറിംഗ് മികവായിരുന്നു രക്ഷക്കെത്തിയത്. യൂറോ കപ്പില്‍ പോളണ്ടിനായി അഞ്ച് മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് നേടാനായത്. പോളണ്ട് ക്വാര്‍ട്ടറിലെത്തിയിരുന്നു. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനോട് തോല്‍ക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications