മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ എഫ് സി ഓഗ്‌സ്ബര്‍ഗിനെതിരെ ബയേണ്‍ മ്യൂണിക്കിന് ജയം. പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ബയേണ്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയിച്ചത്. മറ്റൊരു ഗോള്‍ ഡച്ച് വിംഗര്‍ ആര്യന്‍ റോബനാണ് നേടിയത്.
19,48 മിനുട്ടുകളിലാണ് ലെവന്‍ഡോസ്‌കിയുടെ സ്‌കോറിംഗ്. ഇരുപത്തൊന്നാം മിനുട്ടില്‍ റോബന്റെ ഗോള്‍. ആതിഥേയ ടീമിനായി അറുപത്തേഴാം മിനുട്ടില്‍ കൂ യ ഷിയോല്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. നടപ്പ് സീസണില്‍ ഒമ്പത് ബുണ്ടസ് ലിഗ മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളുകള്‍ ലെവന്‍ഡോസ്‌കി നേടിക്കഴിഞ്ഞു.

അതേ സമയം, കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ലെവന്‍ഡോസ്‌കി ഗോള്‍ കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്നു. ഇതോടെ മോശം ഫോം അതിജീവിക്കാന്‍ പോളിഷ് സ്‌ട്രൈക്കര്‍ക്ക് സാധിച്ചേക്കും. ബുണ്ടസ് ലിഗയില്‍ ഒമ്പത് മത്സരങ്ങളില്‍ 23 പോയിന്റുമായി ബയേണ്‍ മ്യൂണിക്കാണ് ഒന്നാം സ്ഥാനത്ത്. 21 പോയിന്റുള്ള ആര്‍ ബി ലീപ്‌സിംഗ് നിശബ്ദ വിപ്ലവം നടത്തുകയാണ്. എട്ട് മത്സരങ്ങളില്‍ പതിനേഴ് പോയിന്റുള്ള ഹെര്‍ത ബെര്‍ലിനും മൂന്നാം സ്ഥാനത്ത് മുന്‍നിരക്കാര്‍ ഭീഷണിയായി പിറകില്‍ തന്നെയുണ്ട്.
ഗോള്‍ നില
എഫ് എസ് വി മെയിന്‍സ് 2-0 എഫ് സി ഇന്‍ഗോല്‍സാറ്റ്
എഫ് സി ഓഗ്‌സ്ബര്‍ഗ് 1-3 ബയേണ്‍ മ്യൂണിക്
എസ് വി ഡര്‍മസാറ്റ് 98 0-2 ആര്‍ ബി ലിപ്‌സിംഗ്
എസ് വി വെര്‍ഡര്‍ ബ്രെമന്‍ 1-3 സ്‌പോര്‍ട്-ക്ലബ്ബ് ഫ്രീബര്‍ഗ്
വി എഫ് എല്‍ വോള്‍സ്ബര്‍ഗ് 1-2 ബയെര്‍ലെവര്‍കൂസന്‍
ബൊറൂസിയ ഡോട്മുണ്ട് 0-0 ഷാല്‍ക്കെ