Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് കിട്ടേണ്ടത് കിട്ടി; സ്വന്തം രാജ്യത്തെക്കുറിച്ച് ഫെഡറര്‍

ലണ്ടന്‍: ഫിഫ റാങ്കിംഗില്‍ ആറാം സ്ഥാനക്കാരാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. എന്നാല്‍ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ ടീമുകളിലൊന്നാണ് തന്റെ രാജ്യത്തേതെന്ന് സമ്മതിക്കാന്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തയ്യാറല്ല. ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ സ്വീഡനെതിരെ 1-0ന് തോറ്റാണ് സ്വിസ് പട മടക്കയാത്ര ഉറപ്പാക്കിയത്. ആലസ്യത്തില്‍ നിന്നും വിട്ടുണരാത്ത സ്വിസ് പട അര്‍ഹിച്ചതാണ് തോല്‍വിയെന്നാണ് ഫെഡറര്‍ വ്യക്തമാക്കിയത്.

റഷ്യയില്‍ സ്വീഡനെ തോല്‍പ്പിക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് ഏറെ പണിപ്പെടേണ്ടി വരില്ലെന്നായിരുന്നു പൊതുവെ ധരിച്ചിരുന്നത്. അതുകൊണ്ട് 24-ാം റാങ്കിലുള്ള ടീം വ്‌ളാദിമര്‍ പെറ്റ്‌കോവിക്കിന്റെ പിള്ളേര്‍ക്ക് വലിയ എതിരാളികളുമായിരുന്നില്ല. പക്ഷെ ചേര്‍ച്ചയില്ലാത്ത കളി പുറത്തെടുത്ത ടീം ഫെഡറര്‍ ഉള്‍പ്പെടെ എട്ട് മില്ല്യണ്‍ സ്വിസ് ആരാധകരെയാണ് നിരാശരാക്കിയത്. \'മത്സരഫലം നിരാശപ്പെടുത്തി. ടീമില്‍ നിന്നും ഞാന്‍ ഇതിലേറെ പ്രതീക്ഷിച്ചു\', കഴിഞ്ഞ 15 വര്‍ഷക്കാലം കൊണ്ട് രാജ്യത്തിന് 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സമ്മാനിച്ച ഫെഡറര്‍ പ്രതികരിച്ചു.

roger

നോക്കൗട്ടില്‍ ഇതാണ് പ്രതീക്ഷിക്കേണ്ടത്. ഓരോ മത്സരവും ഫൈനല്‍ കളിക്കുന്നത് പോലെയാണ് കാണേണ്ടത്. 11 പേരാണ് ഒരേ സമയത്ത് ഒത്തൊരുമയോടെ മികവ് പ്രകടിപ്പിക്കേണ്ടത്. അല്ലാതെ മൂന്ന് പേരും, എട്ടു പേരുമായി ഇത് നടപ്പില്ല. എല്ലാവരും ഒരേ പോലെ നടപ്പാക്കിയാല്‍ മാത്രമേ കാര്യമുള്ളൂ. ഒരു അവസരമാണ് നഷ്ടമായത്. അവസരങ്ങള്‍ സൃഷ്ടിക്കാതെ പോയ സ്വിസ് ടീമിന് അര്‍ഹിച്ച തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്, വിംബിള്‍ഡണ്‍ വേദിയില്‍ ഫെഡറര്‍ വ്യക്തമാക്കി.

2016 യൂറോയ്ക്ക് ശേഷം ഒരൊറ്റ തോല്‍വി മാത്രം ഏറ്റുവാങ്ങിയ സ്വിറ്റ്‌സര്‍ലാന്‍ഡ് ഈ അനുഭവത്തില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുമെന്ന പ്രതീക്ഷയും ഫെഡറര്‍ പങ്കുവെച്ചു. ഫുട്‌ബോളിലായാലും, ടെന്നീസില്‍ ആണെങ്കിലും എല്ലാ ദിവസവും ഊര്‍ജ്ജത്തോടെ നിലനില്‍ക്കണം. അല്ലാതെ മയങ്ങി നടന്നാല്‍ കാര്യം കഴിഞ്ഞെന്നും ടെന്നീസ് സൂപ്പര്‍സ്റ്റാര്‍ ഓര്‍മ്മിപ്പിച്ചു.

Story first published: Thursday, July 5, 2018, 16:39 [IST]
Other articles published on Jul 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+