Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലില്ലെങ്കില്‍ ഇനി വരുന്നില്ല; ജര്‍മന്‍ സൂപ്പര്‍താരം ലിറോയ് സാനെ ഉടക്കില്‍; ടീമില്‍നിന്നും മുങ്ങി

മ്യൂണിക്ക്: ജര്‍മന്‍ സൂപ്പര്‍താരം ലിറോയ് സാനെ ദേശീയ ഫുട്‌ബോള്‍ ടീമില്‍നിന്നും അപ്രതീക്ഷിതമായി പിന്മാറി. പെറുവുമായുള്ള സൗഹൃദ മത്സരത്തിന് തൊട്ടുമുന്‍പാണ് താരം താന്‍ താമസിക്കുന്ന ഹോട്ടലില്‍നിന്നും മുങ്ങിയത്. റഷ്യ ലോകകപ്പിലെ ടീമില്‍നിന്നും ഒഴിവാക്കിയ സാനെയെ ഇതിനുശേഷം പരിശീലകന്‍ ജോക്കിം ലോ ടീമലേക്ക് മടക്കിവിളിച്ചിരുന്നു.

യുവേഫ നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരായ കളിയില്‍ താരം ടീമിലുണ്ടായിരുന്നെങ്കിലും കളിപ്പിച്ചില്ല. ഇതിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ സിറ്റിതാരം ഹോട്ടലില്‍ നിന്നും വ്യക്തിപരമായ കാരണങ്ങള്‍ക്കെന്നുപറഞ്ഞ് ഒഴിവായത്. സാനെ ടീമിലുണ്ടാകില്ലെന്നും വ്യക്തിപരമായ കാരണങ്ങള്‍ക്ക് വിട്ടുനില്‍ക്കുകയാണെന്നും കാട്ടി ടീം മാനേജ്‌മെന്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

leroysane

ടീം അംഗങ്ങളുമായും പരിശീലകനുമായും അത്ര രസത്തിലല്ലാത്ത താരത്തെ ലോകകപ്പില്‍നിന്നും ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് നേടിയ സാനെയെ ഒഴിവാക്കിയതിന് പരിശീലകന്‍ കാരണം വ്യക്തമാക്കിയിട്ടുമില്ല. വയസന്‍പടയുമായി ലോകകപ്പിലെത്തിയ ജര്‍മനി ആദ്യ റൗണ്ടില്‍തോറ്റ് പുറത്താവുകയും ചെയ്തു. സാനെയെപോലെ മികച്ചരീതിയില്‍ കളിക്കുന്ന താരങ്ങളെ പരിശീലകന്‍ ഒഴിവാക്കിയത് പിന്നീട് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. സാനെ ശരീരഭാഷ നന്നാക്കണമെന്ന് കഴിഞ്ഞദിവസം ജര്‍മന്‍ സഹതാരം ടോണി ക്രൂസും പറഞ്ഞിരുന്നു. എന്തായാലും, ടീമില്‍നിന്നും പൊടുന്നനെ ഒഴിവായ താരത്തിനെതിരെ കര്‍ശന അച്ചടക്കനടപടി ഉണ്ടാകുമെന്നുറപ്പാണ്.

Story first published: Saturday, September 8, 2018, 14:19 [IST]
Other articles published on Sep 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+